കുന്ദമംഗലം: ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിതമായ കുന്ദമംഗലം കോടതി കെട്ടിടം ചരിത്ര സ്മാരകമാണന്ന് ഹൈകോടതി ജഡ്ജ്ജസ്റ്റീസ് എ.എം ഷഫീഖ് അഭിപ്രായപ്പെട്ടു, കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കെട്ടിട സമുച്ചയം നൂറ് വർഷം പൂർത്തീകരിച്ചതിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം .പുതിയതായി പോക്സോ കോടതി അനുവദിക്കാൻ നിർദേശമുണ്ടെന്നും നിങ്ങൾ ആവശ്യപെട്ട പോക്സോ കോടതി അടക്കമുള്ള കാര്യങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണന്നും ജസ്റ്റിസ് പറഞ്ഞു .പി .ടി .എ റഹീം എം.എൽ.എ.അധ്യക്ഷത വഹിച്ചു എം.കെ രാഘവൻ എം.പി മുഖ്യാഥിതിയായി പങ്കെടുത്തു കുന്ദമംഗലം ബാർ അസോസിയേഷൻ പ്രസിഡണ്ട് എം.മുസ്തഫ ശത വാർഷിക പ്രഭാഷണം നടത്തി കോഴിക്കോട് കോടതിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ.ജി സതീഷ് കുമാർ, കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.നിസാം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ, ഗ്രാമ പഞ്ചായത്തംഗം എം.വി.ബൈജു, എ.വി.പി അരുണ, പോലീസ് ഇൻസ്പെക്ടർ ജയൻ ഡൊമിനിക്, അഭിഭാഷകരായ പി. ചാത്തുക്കുട്ടി, ഷമീം പാക് സൻ, പ്രസാദ്, സിന്ധു, അരുൺ,ഷൈജു, കോടതി സ്റ്റാഫ് പ്രതിനിതി പി.എൻ പ്രകാശൻ, ക്ലാർക്ക് അസോസിയേഷൻ കെ.കെ.സോമൻ തുടങ്ങിയവർ പ്രസംഗിച്ചു കോഴിക്കോട് ഡിസ്ട്രിക്ട് സെഷൻസ് അഡീഷണൽ ജഡ്ജ് സി.സുരേഷ് കുമാർ സ്വാഗതവും അഡ്വ: ടി.പി. ജുനൈദ് നന്ദിയും പറഞ്ഞു ശതാബ്ദിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി നിയമബോധവൽക്കരണ ക്ലാസുകൾ, അതാലത്തുകൾ തുടങ്ങിയവ നടത്തും ഹൈകോടതി ജഡ്ജ് എ.എം ഷെഫീക്കിന് കുന്ദമംഗലം പോലീസും ചക്കാലക്കൽ ഹൈസ്ക്കൂൾ സ്റ്റുഡന്റ് കേഡറ്റ് പോലീസും ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു