കോഴിക്കോട്: മൂന്നാമത് സംസ്ഥാന ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽ ആരംഭിച്ചു. ചാമ്പ്യൻഷിപ് കോഴിക്കോട് ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് “ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫുഡ് വോളി അസോസിയേഷൻ സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷൻ വഹിച്ചു, സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർമാരായ ടി എം അബ്ദുറഹ്മാൻ, വി കെ തങ്കച്ചൻ, പി. മുഹമ്മദ് ഹസൻ, കെ. പ്രതോസ്, പി. സ്മിത, എന്നിവർ ആശംസകൾ നേർന്നു. അഡ്വ ഷമീർ കുന്നമംഗലം സ്വാഗതവും എ. എസ്. ഹിഷാം അബ്ദുള്ള നന്ദി യും പറഞ്ഞു. പുരുഷ വിഭാഗത്തിൽ കോഴിക്കോട് വയനാട് ടീമുകളും, വനിതാ വിഭാഗത്തിൽ കോഴിക്കോട്, എറണാകുളം ടീമുകളും ഫൈനലിൽ പ്രവേശിച്ചു.. “Photo ക്യാപ്ഷൻ” കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽ ആരംഭിച്ച സംസ്ഥാന ഫൂട്ട് വോളി ചാമ്പ്യൻഷിപ് കോഴിക്കോട് ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ ഉത്ഘാടനം ചെയുന്നു