കുന്ദമംഗലം : പ്രതിസന്ധികളിൽ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ട വർത്തമാനകാല സാഹചര്യമാണ് നിലവിലുള്ളത് എന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. കുന്ദമംഗലത്ത് ഏരിയാ പോളിസി വിശദീകരണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നീതി നിഷേധിക്കപ്പെട്ടവർക്ക് നീതി വാങ്ങിക്കൊടുക്കാൻ നമ്മൾ മുന്നിട്ടിറങ്ങണമെന്നും ദേശവാസികൾക്ക് ജനോപകാരപ്രദമായ കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ടി. ശാക്കിർ വേളം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം പി.വി. റഹ്മാബി ടീച്ചർ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഇ.പി. ഉമർ, എസ്.ഐ.ഓ. ഏരിയ സെക്രട്ടറി ഷഹീൻ അഹമ്മദ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ കൺവീനർ സാറാ മുഹമ്മദ്, ജി.ഐ.ഓ. ഏരിയ സെക്രട്ടറി മുബീന, പ്രോഗ്രാം കൺവീനർ പി.പി. നിസാർ, അബ്ദുൽ ഖാദർ പെരിങ്ങോളം എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം സ്വാഗതവും ഏരിയ സെക്രട്ടറി ഇ.പി. ലിയഖത്ത് അലി നന്ദിയും പറഞ്ഞു.
ഫോട്ടോ : ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പോളിസി വിശദീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നു.