കുന്ദമംഗലം:ഇന്ന് ഒരു നിയോജക മണ്ഡലത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും വിദ്യഭ്യാസ ഉപജില്ല കളുടെയും മജിസ്ട്രേറ്റ് കോടതിയുടെയും ഒക്കെ ആസ്ഥാനമായ കുന്ദമംഗലത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം കുന്ദമംഗലത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ഘടകം സ്ഥലനാമം തന്നെയാണ് കുന്ദമംഗലം, കുന്നമംഗലം എന്നിങ്ങനെ രണ്ടു വിധത്തിൽ ഈ സ്ഥലപേര് എഴുതാറുണ്ട് എങ്കിലും ഉച്ചാരണം ഒന്നു തന്നെ കുന്നുകൾ നിറഞ്ഞ പ്രദേശത്തെ കുന്നമംഗലം എന്നു വിളിക്കുന്നുവെന്നും കുന്ദമംഗലം എന്ന് തെറ്റായി എഴുതി ശീലിച്ചുവെന്നും ആധുനിക മലയാളിക്ക് പ്രാഥമിക ധാരണയിലെത്താംകോഴിക്കോട് നിന്നും കിഴക്കോട്ടു സഞ്ചരിക്കുമ്പോൾ ചെലവൂർ കഴിഞ്ഞാൽ ചെറുകുന്നുകളുടെ പ്രദേശമായി തെങ്ങുകൾ വളരുന്ന കുന്നുകളും കുന്നുകളെ ചുറ്റിയൊഴുകുന്ന പുഴകളും നെൽവയലുകൾ നിറഞ്ഞ താഴ്വരകളും ഇടകലർന്ന പ്രദേശം കുന്നുകൾ മംഗളം വിതറുന്ന പ്രദേശത്തെ കുന്നമംഗലം എന്നു പഴമക്കാർ വിളിച്ചതിൽ തെറ്റില്ല പഴയ ചില രേഖകളിൽ കാണുന്ന പേരും ഇതു തന്നെയാണ്
എന്നാൽ ഭൂമി ശാസ്ത്രത്തിൽ നിന്നു ചരിത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ കുന്ദമംഗലം എന്ന പേര് അക്ഷരത്തെറ്റല്ല എന്ന് വ്യക്തമാവുന്നു പോസ്റ്റ് ഓഫീസ് രേഖകളിലും പഴയ അംശം അധികാരിയുടെ കോൽക്കാരൻ കൊണ്ടു നടന്നിരുന്ന രേഖകളിലും കുന്ദമംഗലം എന്ന പേരാണ് ഉള്ളത് കുന്ദം എന്ന സംസ്കൃത പദത്തിന്റെ അർത്ഥം മുല്ല എന്നാണ് പണ്ട് വനമുല്ലക്കാടുകൾ നിറഞ്ഞ ഒരു പ്രദേശമായിരിന്നിരിക്കണം ഇത് എന്ന സൂചന നൽകുന്ന പേരാണിത് യഥാർത്ഥത്തിൽ പലകുന്നത്ത് കൊളായി എന്ന നാട്ടുപ്രമാണിയുടെ അധീനതയിൽ പെട്ട സ്ഥലമാണ് കുന്ദമംഗലം എന്ന് അറിയപ്പെട്ടിരുന്നത് പല കുന്നത്ത് കൊളായിയും കൊളായി ഭട്ടതിരിയുമായിരുന്നു അക്കാലത്ത് നാട്ടുപ്രമാണിമാർ പലകുന്നത്ത് കൊളായിൽ നിന്നാണ് കുന്ദമംഗലം അംശം അധികാരിമാർ പാരമ്പര്യമായി ഉണ്ടായിരുന്നത്. നമ്പൂതിരി ഇല്ലവുമായി ബന്ധപെട്ട പ്രദേശങ്ങൾക്കാണ് മംഗലം എന്ന പേരു വന്നതെന്ന് ഭാഷാശാസ്ത്രജ്ഞൻ വി.ആർ പ്രബോധചന്ദ്രൻ നായർ പറയുന്നു
നായർ പ്രമാണിമാരുടെ വീട്ടുകളിൽ കെട്ടിലമ്മമാർ ഉണ്ടായിരുന്നു ഈ കെട്ടിലമ്മമാരും അവർ പൂ തേടിപ്പോയിരുന്ന വനമുല്ലക്കാടുകളുമെല്ലാം ചേർന്ന് സുഗന്ധവാഹിയായ ഒരു അന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നിരിക്കണം അതുകൊണ്ട് കുന്ദമംഗലം എന്ന സംസ്കൃതമായ സ്ഥനാമംസാർത്ഥകമാവുന്നു.
കുന്ദമംഗലത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമർശമുള്ളത് പത്താം നൂറ്റാം ണ്ടിലെ തിരുവണ്ണൂർ രേഖയിലാണ് കോഴിക്കോട്ടെ മുച്ചുന്തി പള്ളിയുടെ ദൈനം ദിനച്ചെലവിലേക്കായി കുന്ദമംഗലം അംശത്തിൽ നിന്ന് സ്വത്ത് അനുവദിച്ചിരുന്നതായി രേഖകൾ പറയുന്നു കുന്ദമംഗലം മുല്ലമംഗലം എന്നീ പേരുകളിൽ രണ്ട് തറവാടുകൾ കുന്ദമംഗലം അങ്ങാടിയിൽ നിലനിന്നിരുന്നതായി കുന്ദമംഗലം ബ്ലോക്ക് റിസോഴ്സ് സെൻറർ പ്രസിദ്ധീകരിച്ച ചരിത്ര പാഠം പറയുന്നു മുച്ചുന്തിപ്പള്ളിയുടെ ചുമരുകളിൽ ഇന്നും കാണുന്നവട്ടെഴുത്തുലിപിയിൽ എഴുതപ്പെട്ട ശിലാലിഖിതത്തിലും കുന്ദമംഗലത്തെ പറ്റി പരാമർശമുണ്ട് 13ാം നൂറ്റാണ്ടിലേതെന്ന് കരുതപെടുന്ന ആശാസനത്തിലും പറയുന്നത് മുച്ചുന്തിപ്പള്ളിയുടെ ദൈനംദിന ചെലവിലേക്കായി ദേവസേന നാഴി നെല്ലും കുന്ദമംഗലത്ത് ഭൂമിയും നൽകാൻ സാമൂതിരി രാജാവ് പുറപ്പെടുവിച്ച കൽപ്പനയെ കുറിച്ചാണ് പോയ നൂറ്റാണ്ടുകളിൽ കുന്ദമംഗലം പ്രദേശത്തെ ഭൂമിയിലെറെയും നായർ ഭൂവുടമകളുടെ കൈവശമായിരുന്നു തുറയിൽ ഭഗവതിക്കാവ് സ്ഥിചെയ്യുന്ന ഒമ്പതേക്കർ സ്ഥലം പ്രാചീന പ്രാകൃതികാവസ്ഥയിൽ ഇന്നും സംരക്ഷിക്കപെടുന്നു മൊച്ചക്കുരങ്ങ് എന്ന പ്രത്യാക ജീവിയെ ധാരാളമായി ഇവിടെ കാണാം പണ്ട് കൊളായി ഭട്ടതിരിപ്പാടിന്റെ ഇല്ലം സ്ഥിതി ചെയ്തിരുന്നത് ഇവിടെയാണ് ജന്മിമാർ കൊളായി ഭട്ടതിരിയെ കുറെക്കാലം അവരുടെ നായകനായി അവരോധിച്ചിരുന്നു ചാവേറുകളും ചേകവൻമാരും അവിടെ ഉണ്ടായിരുന്നിരിക്കണം അതിന്റെ തുടർച്ചയായിട്ടാവണം കാരന്തൂരിൽ ഇപ്പോഴും നിലനിൽക്കുന്ന കളരികൾ ഉണ്ടായത് ഈ പാരമ്പര്യം കാരന്തൂരിനെ മലബാറിലെ പ്രമുഖ കളരി ചികിത്സാ കേന്ദ്രമാക്കി
മുകളിൽ പരാമർശിച്ചതുറയിൽ ഭഗവതി ക്ഷേത്രത്തെ പോലെ തന്നെ പുരാതനത്വം അവകാശപ്പെടാവുന്നതാണ് കാരന്തൂരിലെ ഹരഹര ക്ഷേത്രവും ഈ പ്രദേശത്തിന്റെ സംസ്കൃതിയുടെ ഈടുവെപ്പുകളായി അവശേഷിക്കുന്ന രണ്ട് ആരാധാനാലയങ്ങൾക്കും രണ്ടായിരം വർഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വാസം ആദ്യകാലത്ത് ഹരിഹര ക്ഷേത്രമായത് പിന്നീട് ഹരഹര ക്ഷേത്രമാക്കി മാറ്റുകയായിരുന്നു
ചില സമീപസ്ഥ ഗ്രാമങ്ങളുടെ പേരുകളും ചരിത്രത്തിന്റെ ചോര പുരണ്ട അധ്യായങ്ങളിലേക്കു വെളിച്ചം വീശുന്നു പടനിലം എന്ന പേര് പോയ നൂറ്റാണ്ടുകളിൽ നടന്ന ഭീതിതമായ പോരാട്ടങ്ങളുടെ സൂചന നൽകുന്നു ഇരുമ്പയിർ സംസ്കരിച്ച് ആയുധമാക്കി മാറ്റുന്ന കേന്ദ്രങ്ങൾ ആ പ്രദേശത്ത് ധാരാളമായി ഉണ്ടായിരുന്നു പടനായർക്ക് ആയോധനമുറ അഭ്യസിക്കാനുള്ള കളരികൾ സ്ഥി ചെയ്തിരുന്ന സ്ഥലമാണ് കളരികണ്ടി മാവുകളുടെ സാന്നിദ്ധ്യം ധാരാളമായി ഉണ്ടായിരുന്നതുമൂലം കുന്ദമംഗലം മുമ്പ് മാക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്നു
കോഴിക്കോട് നഗരത്തിലെ മുച്ചുന്തി പള്ളിയുടെ ദൈനംദിന ചെലവിലേക്ക് കുന്ദമംഗലം അംശത്തിൽ നിന്നും സ്വത്ത് അനുവദിച്ചു കൊണ്ടുള്ള പത്താം നൂറ്റാണ്ടിലേതെന്ന് കരുതപെടുന്ന തിരുവണ്ണൂർ രേഖകളിൽ കുന്ദമംഗലത്തെക്കുറിച്ചും പരാമർശമുണ്ട് കുന്ദമംഗലം അംശത്തെ പിലാശ്ശേരി കക്കോട്ടിരി ശ്ശേരി, മാട്ടപ്പാട്, ചേലൂർ, കോഴ്ചേരി ,ചാത്തങ്കാവ്,മുണ്ടക്കൽ, ചെറുക്കുളത്തൂർ, പുവ്വാട്ട് പറമ്പ് ,ഒഴയാടി, പെരിങ്ങൊളം, വേളൂർ എന്നീ ദേശ ങ്ങളായി വിഭജിച്ചിരുന്നു ആ പ്രദേശങ്ങളുമായി ബന്ധപെട്ട ക്ഷേത്രങ്ങളും ഉണ്ടായിരുന്നു പിലാശേരി (സുബ്രമണ്യം ക്ഷേത്രം) മാട്ടപ്പാട്ട് (അയിമ്പളത്ത്, കുറിഞ്ഞിപ്പിലാക്കിൽ, കക്കോട്ടിരിശ്ശേരി, ചിമ്മാനത് കാവ്, വെളൂർ (വലിയേടത്തിൽ ദേവി ക്ഷേത്രം), ഒഴയാടി (വിഷ്ണു ക്ഷേത്രം, മനത്താനത്ത് ക്ഷേത്രം), പെരിങ്ങെളം(ദേവീ ക്ഷേത്രം), ചെറുകുളത്തൂർ |(പള്ളിയറ ക്ഷേത്രം ), മുണ്ടക്കൽ (ചെമ്പകശ്ശേരി ക്ഷേത്രം), പോലൂർ (സുബ്രമഹ്ണ്യം ക്ഷേത്രം) എന്നിവ പുരാതന ങ്ങളും പ്രസിദ്ധങ്ങളുമായിരുന്നു ഈ ദേശങ്ങൾ എല്ലാം ചേർന്നതായിരുന്നു പഴയ പുഴായി നാട് പിന്നീട് മുണ്ടക്കൽ, ചെറുകുളത്തൂർ, പൂവ്വാട്ട് പറമ്പ് എന്നിവ ഈ അംശത്തിൽ നിന്ന് മാറ്റുകയും കാരന്തൂർ പൈങ്ങോട്ട് പുറം എന്നീ ഭാഗങ്ങൾ കൂട്ടി ചേർക്കുകയുമാണുണ്ടായത്
പല പോരാട്ടങ്ങൾക്കുംസാക്ഷ്യം വഹിച്ച പടനിലത്തേക്ക് ചരിത്രത്തിൽ പ്രമുഖ സ്ഥാനമാണുള്ളത് പഴയ പോരാട്ടങ്ങളുടെ സാക്ഷിയായിരുന്ന ആൾത്തറയും ആലും ഇന്നും നിലനിൽക്കുന്നു മാട്ടപ്പാട്ടെ അയിറ്റ ട കണ്ടി, കൊല്ലരു കണ്ടി, ഇരുമ്പിൻ ചീടത്തിൽ എന്ന സ്ഥലനാമങ്ങളും ഐതീഹ്യങ്ങളും ഇവിടങ്ങളിൽ വൻതോതിൽ ഇരുമ്പ് നിഷ്കാർഷണം ചെയ്തു ആയുധങ്ങൾ നിർമ്മിച്ചിരുന്നുവെന്നതിനു തെളിവാണ് പടനായകൻമാർക്ക് ആയോധനമുറ അഭ്യസിക്കുവാൻ കളരി കെട്ടിയ സ്ഥാനം പിന്നീട് കളരി കണ്ടിയായി മാറി: ഭഗവതിക്കോട്ട, ഗോശാല, പാണ്ട്യാല, പോത്താല എന്നീ പേരുകൾ എല്ലാം തന്നെ പഴയ ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു ഒഴയാടി ദേശം ജന്മിമാർ എടക്കാട്ട് ഇല്ലക്കാരു കൊളായി ദേശത്തെ ജൻമിമാർകൊളായി തറവാട്ടുകാരും വെളൂർ ദേശത്ത് വെളൂരെടം തറവാട്ടുകാരും ചേലൂർ ദേശത്ത് കൊടക്കാട് മുസ്ലതുമാരും, മാട്ടപ്പാട്ട്, കക്കോട്ടിരി ശ്ശേരി, പിലാശേരി എന്നിവിടങ്ങളിൽ മണ്ണത്തൂർ തറവാട്ടുകാരും (ഇവർ അന്നത്തെ അംശം അധികാരികളായിരുന്നു) ആയിരുന്നു ജന്മിമാർ പ്രമുഖ ഹൈന്ദവ മുസ്ലീം തറവാട്ടുകാർ ഈ ഗ്രാമത്തിൽ സൗഹാർദ്ദപരമായി ജീവിച്ചിരുന്നു
മൂന്നാം മൈസൂർ യുദ്ധത്തിന് വിരാമം കുറിച്ച് 1092 ലെ ശ്രീരംഗപട്ടണം ഉടമ്പടിയോടെ സാമൂതിരിയുടെ ഭരണം അവസാനിക്കുകയും മലബാർ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ കീഴിലാവുകയും ചെയ്തു പിന്നീട് കുന്ദമംഗലം മ ത്രാസ് ഫോവിൻസിന്റെ ഭാഗമായി
കോഴിക്കോട് താലൂക്ക് ഭരണസൗകര്യത്തിനായി കോഴിക്കോട്, ചേവായൂർ ,കുന്ദമംഗലം, കൊടുവള്ളി എന്നീ ഫർക്ക കളായി വിഭജിച്ചു 18 അംശങ്ങൾ ആയിരുന്നു കുന്ദമംഗലം ഫർക്കകൾ ഉൾകൊള്ളുന്ന സബ് താലൂക്കിന്റെ ആസ്ഥാനമായിരുന്നു കുന്ദമംഗലം ഇന്നും കേരളത്തിൽ നിലനിൽക്കുന്ന ഏക സബ് താലൂക്കാണ് കുന്ദമംഗലം
വൈദേശികാധിപത്യത്തിനെതിരേയുള്ള പോരാട്ടത്തിൽ ഈ ഗ്രാമവും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. ധീര ദേശാഭിമാനികളായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് കെ. കേളപ്പൻ, കെ.എ കേരളീയൻ, ഇ.മൊയ്തു മൗലവി, എ.വി.കുട്ടിമാളു അമ്മ എന്നിവരുടെ പാദസ്പർശം കൊണ്ടു അനുഗ്രഹീതമായിരുന്നു ഈ മണ്ണ് ദേശീയ സ്വാതന്ത്രത്തിനു നേതൃത്വം നൽകിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ചൈതന്യം പകർന്നത് കാരാട്ട് ചന്തു കുട്ടിനായരായിരുന്നു അബ്ദുറഹിമാൻ കുട്ടി വൈദ്യർ, പുതിയോട്ടിൽ ശങ്കരൻ, കല്ലിൽ കറപ്പുക്കുട്ടി ,എം.ടി.വാസു പറച്ചിത്തോട്ടിൽ കുഞ്ഞിക്കണ്ടൻ എന്നിവരോടപ്പം ജീവിക്കുന്നവരും മൺമറഞ്ഞവരുമായ നിരവധി പേർ സ്വാതന്ത്യ സമരത്തിന്റെ ഭാഗമായി നടന്ന കള്ളുഷാപ്പ് പിക്കറ്റിംഗ്, വ്യക്തി സത്യാഗ്രഹം,ക്വിറ്റ് ഇന്ത്യ സമരം എന്നിവയിൽ ഈ പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനികൾ പങ്കെടുത്തിരുന്നു 1940 കളിലെ വ്യക്തി സത്യാഗ്രഹത്തിൽ പങ്കെടുത്ത് എം.ടി.വാസുവിനെ അറസ്റ്റ് ചെയ്യപ്പെട്ടു 1941ൽകിസാൻ ജാഥയിൽ കുന്ദമംഗലത്ത് നിന്ന് 5 പേർ പങ്കെടുത്തു ആദ്യത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ജിഹാ യാ യി രു ന്ന മാതൃഭൂമി ദിനപത്രം സമര ഭടൻമാരുടെ ആവേശമായി നിലകൊണ്ടു ആദ്യകാലത്ത് ജാതിക്കും അനാചാരങ്ങൾക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി നടന്ന ഗുരുവായൂർ സത്യാഗ്രഹ സമരത്തിന്റെ വിശദീകരണ യോഗം കുന്ദമംഗലത്ത് ചേർന്നിരുന്നു പ്രസ്തുത യോഗത്തിൽ വെച്ചാണ് കീരോറ്റി എന്ന ഹരിജൻ സ്ത്രീ മാറ് മറക്കാൻ ഉപയോഗിച്ച കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞു. കൊണ്ട് ആദ്യമായി വസ്ത്രം ധരിക്കുവാൻ തയ്യാറായത് ഇത് സവർണാധിപത്യത്തിനും സാമൂഹ്യ ഉച്ചനീചത്വത്തിനും എതിരായിട്ടുള്ള സമരരംഗത്തേക്ക് സമൂഹത്തെ കൊണ്ടെത്തിക്കുന്നതിനു പ്രചോദനമേകി ഇതിനു നേതൃത്യം നൽകിയത് അബ്ദുറഹിമാൻ കുട്ടി വൈദ്യരായിരുന്നുഈ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് വി.ടി.അച്ചുതൻ നായരായിരുന്നു കോളറ നാടെങ്ങും പടർന്നു പിടിച്ചപ്പോൾ ദാമോദരൻ വൈദ്യരുടെയും അബ്ദുറഹിമാൻ കുട്ടി വൈദ്യരുടെയും നേതൃത്വത്തിൽ ഈ ഗ്രാമത്തിൽ ഒരു വളണ്ടിയർ സ്കോഡ് പ്രവർത്തിച്ചിരുന്നു
ബ്രിട്ടീഷ് ഭരണകാലത്ത് കുതിരാലയങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ടായിരുന്നു ഏതാനും കലുങ്കുകളും കെട്ടിടങ്ങളും ഇന്നും ബ്രിട്ടീഷ് ഭരണകാലത്തിന്റെ അവശിഷ്ടങ്ങളായി അവിടെ നിലനിൽക്കുന്നുണ്ട് അറിവിന് വിലയേറുമെന്ന് അറിയാമായിരുന്ന ഒരു ഡെപ്യൂട്ടി തഹസിൽദാർ അദ്ദേഹം കുന്ദമംഗലം കോടതിയിലെ സബ് മജിസ്ട്രേറ്റ് കൂടിയായിരുന്നു 1938 ൽ നാട്ടുകാരെ വിളിച്ചു പണവും സ്ഥലവും നൽകിയാണ് കുന്ദമംഗലത്ത് ഒരു വായനശാലക്ക് രൂപം നൽകിയത് പറച്ചിത്തോട്ടിൽ കുഞ്ഞിക്കണ്ടനായിരുന്നു ആദ്യത്തെ നടത്തിപ്പുകാരൻ ഏതാണ്ട് ഈ ലൈബ്രറി ലോക്കൽ ലൈബ്രറി അതോറിറ്റി ഏറ്റെടുത്തു
പഞ്ചായത്തിലെ ആദ്യത്തെ അധ്യാപന രീതി മറ്റിടങ്ങളിലെ പോലെ തന്നെ നിലത്തെഴുത്ത് പഠനം തന്നെയായിരുന്നു കാരന്തൂർ കുന്ദമംഗലം പിലാശ്ശേരി ചെത്തുകടവ് എന്നിവിടങ്ങളിൽ എഴുത്ത് പള്ളിക്കൂടങ്ങൾ ഉണ്ടയിരുന്നു പട്ടികജാതി വിഭാഗത്തിന് വേണ്ടി കാരന്തൂരിൽ ഒരു പഞ്ചമി സ്ക്കൂളും മുസ്ലീംങ്ങൾക്ക് വേണ്ടി പതിമംഗലത്ത് ഒരു മുസ്ലീം ഗേൾസ് സ്ക്കൂളും ഉണ്ടായിരുന്നു ഈ പഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങൾ കളരിക്കണ്ടി കുന്ദമംഗലം ഈസ്റ്റ് എ.എൽ പി. കൊളായി എൽ.പി, പെരുവഴിക്കടവ് എൽ.പി. എന്നിവയായിരുന്നു
ഭാരതം സ്വാതന്ത്ര്യത്തിന്റെ പൊൻകിരണങ്ങളേറ്റ് പുളകമണിഞ്ഞപ്പോൾ ഒട്ടും പുറകിലല്ലാത്ത ഈ ഗ്രാമവും സന്തോഷത്തിൽ പങ്കു ചേർന്നു
ഭൂസ്വത്തുക്കളധികവും ജന്മിമാരുടെ കൈവശമായിരുന്നു ഭൂപരിഷ്കരണ നിയമം സാധാരണക്കാരനെയും ഭൂമിയുടെ അധിപനാക്കി മാറ്റി
കുരിക്കത്തൂരിൽ നിന്നും മാനിപുരത്തേക്ക് ഒരു റോഡ് ഉണ്ടായിരുന്നു.ഇക്കാലത്ത് കൊടുവള്ളിമാനി പുരം ഭാഗങ്ങളിൽ നിന്നും ജനങ്ങൾ സഞ്ചരിച്ചിരുന്നത് ഈ റോഡ് വഴി ആയിരുന്നു കുന്ദമംഗലത്ത് നിന്നും മുക്കം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും ജനങ്ങളും ചങ്ങാടത്തിൽ ആയിരുന്നു ചെത്തു കടവിനക്കരെ കടന്നത്. കാളവണ്ടികളായിരുന്നു പഴയ കാലത്ത് സഞ്ചാരത്തിനും ചരക്ക് ഗതാഗതത്തിനും ഉപയോഗിച്ചത് ക്രമേണ മോട്ടോർ വാഹനങ്ങളുടെ യുഗത്തിലേക്ക് കടന്നപ്പോൾ കുന്ദമംഗലത്ത് ആദ്യമായി ബസ് ഓടിച്ചത് cwms കമ്പനിയാക്കുന്നു
ജനങ്ങൾ പണ്ടുമുതലേ കൃഷിയുമായി ബന്ധപ്പെട്ടവരായിരുന്നു കൈത്തൊഴിലുകളും പരമ്പരഗത കുടിൽ വ്യവസായവും നിലവിൽ ഉണ്ടായിരുന്നു. ഗ്രാമത്തിന്റെ തെക്ക് ഭാഗത്തായി കിടക്കുന്ന കാരന്തൂരിൽ നിന്നായിരുന്നു വയനാടൻ പ്രദേശങ്ങളിലേക്ക് നാളികേരവും വെളിച്ചെണ്ണയും പപ്പടവും കയറ്റി അയച്ചിരുന്നത് പകരം വൻതോതിൽ നെല്ല് ഇങ്ങോട്ട് ഇറക്കുമതി ചെയ്തിരുന്നു ആരോഗ്യമേഖലയിൽ നാട്ടുവൈദ്യൻമാർ ഒട്ടനവധി ഉണ്ടായിരുന്നു വിഷഹാരികളും ആന ചികിത്സാ വൈദ്യൻമാരും ഇവിടങ്ങളിൽ ആരോഗ്യ സേവകരായുണ്ടായിരുന്നു. ഗ്രാമത്തിലെ ആദ്യത്തെ അലോപ്പതി ഡോക്ടർ ശ്രീരാഘവൻ നായരായിരുന്നു ആയോധന കലയായ കളരിയുടെ ഈറ്റില്ലമായിരുന്നു കാരന്തൂർ അതിയായ ചികിത്സക്കായി വിദേശത്ത് നിന്നും സ്വദേശത്തു നിന്നും ആളുകൾ ഇവിടെ ക്കെത്താറുണ്ടായിരുന്നുവെന്നത് ശ്രദ്ധാർഹമാണ്
തപാൽ സൗകര്യം പണ്ടു തന്നെ കുന്ദമംഗലത്തുണ്ടായിരുന്നു ആദ്യത്തെ തപാലാ ഫീസ് ചുണ്ടിക്കളത്തിനടുത്തായിരുന്നു കുടയും ചൂടി മണിയും കിലുക്കി കടന്നു പോകുന്ന അഞ്ചലോട്ടക്കാരന്റെ രൂപം പഴയ തലമുറയുടെ ഓർമ്മകളിൽ ഇന്നും മായാ തേ നിൽക്കുന്നു ആദ്യമായി ടെലഫോൺ സൗകര്യം ലഭ്യമായതും 1985-86 ലാണ് പോസ്റ്റോഫീസിലായിരുന്നു ആദ്യത്തെ ഫോൺ സൗകര്യം ലഭിച്ചത്
ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറകളിലുണ്ടായ സഹകരണ പ്രസ്ഥാനത്തിന് ഈ ഗ്രാമത്തിൽ തുടക്കം കുറിച്ചത് കുന്ദമംഗലം പി.സി.സി ( സൊസൈറ്റി കുന്ദമംഗലം പ്രൊഡ്യൂസേഴ്സ് കൺസ്യൂമേഴ്സ് കോളേജ് സൊസൈറ്റി ) രൂപീകരിച്ചു കൊണ്ടാണ് 31.07-1946ൽ രജിസ്റ്റർ ചെയ്ത പ്രസ്തുത സംഘം 9.8.1946ൽ പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രസിഡന്റ് എം.എ പരമേശ്വരയ്യറായിരുന്നു
ആഹ്ലാദവും ആഘോഷങ്ങളും കൊട്ടിയറിയിച്ചു കൊണ്ട് ചരിത്രത്തിന്റെ ഭാഗമായി കാവുകളിലും അമ്പലങ്ങളിലും ആണ്ടോടാണ്ട് ഉത്സവങ്ങൾ ആഘോഷിച്ചു വന്നു. മത സാമൂഹ്യക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമായ മർക്കസ്സു സഖാഫത്തി സുന്നിയ്യ ഈ ഗ്രാമ പഞ്ചായത്തിലെ കാരന്തൂരിലാണ് സ്ഥി ചെയ്യുന്നത്ഭരണചരിത്രം
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നത് 1956 ഒക്ടോബർ ഒന്നാം തിയ്യതിയാണ്. കുന്ദമംഗലം ടൗണിനടുത്ത് ഒരു ചെറിയ മുറിയിൽ ഓഫീസ് പ്രവർത്തനമാരംഭിക്കുമ്പോൾ അത് ഈ ഗ്രാമത്തെ ജനതയുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഒരു ക്ലർക്ക്, ബിൽ കലക്ടർ, ഒരു സീപ്പർ എന്നിവരായിരുന്നു ജീവനക്കാർ
കൈപൊക്കി വോട്ടായിരുന്നു അന്ന് സാമൂഹിക സാംസ്കാരിക രാഷ്ടീയ മണ്ഡലത്തിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന വി.കുട്ടികൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.കുഞ്ഞഹമ്മദ്, പാലത്തിങ്ങൽ അപ്പു, എടത്തിൽ തെക്കയിൽ വി.ഉണ്ണീരി ക്കുട്ടി, കൊടകണ്ടത്തിൽ ഇസ്മായിൽ കുട്ടി, ചോലക്കമണ്ണിൽ മാധവൻ നായർ, തച്ചോറക്കൽ കരിയാത്തൻ, ഇയ്യാറമ്പിൽ കണ്ടൻ, മുല്ലേരി ഗോപാലൻ, കുറ്റിക്കാട്ടിൽ ചാത്തുക്കുട്ടി, പുളിയാറക്കുഴിയിൽ കേളു കുട്ടി എന്നിവരായിരുന്നു മറ്റംഗങ്ങൾയിരുന്നു പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു കോടതിയുടെ പ്രസിഡണ്ട് മറ്റംഗങ്ങൾ കോടതി മെമ്പർമാരും 200 കവരെയുള്ള വിലയുള്ള സിവിൽ കേസുകൾ തീർപ്പ് കൽപ്പിക്കാൻ ഈ കോടതിക്കധികാരമുണ്ടായിരുന്നു
1962 ജനുവരി ഒന്നാം തിയ്യതി മലബാർ ഡിസ്ടിക്ട് ബോർഡ് നിർത്തലാക്കിയതിനെ തുടർന്ന് കാരന്തൂർ – പൈങ്ങോട്ട് പുറം എന്നീ പ്രദേശങ്ങൾ ഈ പഞ്ചായത്തിനോട് ചേർക്കപെട്ടു 1962ലാണ്ട് എക്സി: ഓഫീസറുടെ തസ്തിക ഇവിടെ നിലവിൽ വന്നത്
1963 ൽ 9 വാർഡുകളായി പഞ്ചായത്തിനെ വിഭജിച്ചു. തെരഞ്ഞെടുപ്പ് നടത്തി 1964 ജനുവരി 1 ന് വി.കെ.ബാലകൃഷ്ണൻ നായർ പ്രസിഡണ്ടായി പുതിയ ഭരണസമിതി നിലവിൽ വന്നു സി.വി.മൊയ്തീൻ ഹാജിയായിരുന്നു വൈ. പ്രസിഡണ്ട്
1978ൽ വാർഡ് വിഭജനം നടത്തിയതിനെ തുടർന്ന് 11 വാർഡുകളുണ്ടായി 1979 സെപ്തംബറിൽ തെരഞ്ഞെടുപ്പ് നടന്നതിനെ തുടർന്ന് ഭരണസമിതിയുടെ പ്രസിഡണ്ടായി എൻ ഇമ്പിച്ചി പെരവൻ ചുമതലയേറ്റു
എന്തൊക്കെയാണ് കുന്ദമംഗലത്തിന്റെ പ്രത്യാകതകൾ എന്ന് ആരെങ്കിലും ചോദിച്ചാൽ മിക്കവാറും നമ്മുടെ ഉത്തരം ഇവിടുത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളെ കുറിച്ചായിരിക്കും കേരളത്തിലെ ഒരേയൊരു ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്മെൻറ് IIM ,ഒരേയൊരു എൻ.ഐടി, ഇന്ത്യയിലെ രണ്ടാമത്തെ സ്ക്കൂൾ ഓഫ് മാത്തമാറ്റിക്സ്, കൂടാതെ CWRD M, മിൽമയുടെ മലബാർ മേഖലാ ആസ്ഥാനം എന്നിങ്ങനെ കുന്ദമംഗല ക്കാർക് കേരളത്തോട് വീമ്പ് പറയാൻ നിരവധി സ്ഥാപനങ്ങളുണ്ട്. കോഴിക്കോട് മുതൽ കോല്ലേഗൽ വരെ നീളുന്ന 766 നമ്പർ ദേശീയപാതയും മലയോര മേഖലയെ തീരദേശവുമായി ബന്ധിപ്പിക്കുന്ന മുക്കം റോഡും കുന്ദമംഗലത്തിന്റെ പ്രൗഡിയും ഒപ്പം തിരക്കും വർദ്ധിപ്പിക്കുന്നു അതേ ഈ ഘടകങ്ങളൊക്കെ ചേർന്നാണ് കുന്ദമംഗലത്തെ കോഴിക്കോട് ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാക്കി മാറ്റിയത്
ഇന്ന് ഒരു നിയോജക മണ്ഡലത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും വിദ്യഭ്യാസ ഉപജില്ലയുടെയും മജിസ്ട്രേറ്റ് കോടതിയുടെയും ഒക്കെ ആസ്ഥാനമായ കുന്ദമംഗലത്തിന്റെ ചരിത്രത്തിലേക്ക് അൽപ്പം ആഴ്ന്നിറങ്ങാനുള്ള എളിയ ശ്രമമാണ് ഈ ലേഖനം കോഴിക്കോട് ജില്ലയുടെ ചരിത്രം പരിശോധിച്ചാൽ നൂറ്റാണ്ടുകൾക്കപ്പുറത്ത് അന്താരാഷ്ട്ര പെരുമ പേറിയിരുന്ന ചില ഗ്രാമങ്ങൾ നമുക്ക് കണ്ടെത്താനാവും വാസ്കോഡ ഗാമ കപ്പലിറങ്ങിയ തീരമെന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയ സ്ഥലമാണ് കാപ്പാട് അവിടെ ഇറങ്ങിയ ശേഷം കപ്പൽ നങ്കൂരമിട്ട പന്തലായനി കൊല്ലം (കൊയിലാണ്ടി ) പുരാതനകൃതികളിൽ പരാമർശിക്കപെടുന്ന തുറമുഖമാണ് തിണ്ടിസ് എന്ന പേരിൽ പ്രാചീന കാലം മുതലേ അറിയപ്പെട്ട തുറമുഖമാണ് കടലുണ്ടി അത്തരം പ്രഭാ പൂർണ്ണമ്യ ഭൂതകാലമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഗ്രാമമാണ് കുന്ദമംഗലം തൊട്ടടുത്തുള്ള ചാത്തമംഗലം കാരന്തൂർ മുതലായ സ്ഥലങ്ങളുടെ സാംസ്ക്കാരിക പൈതൃകവും കുന്ദമംഗലത്തിന് അവകാശപെടാനാവില്ല കുന്ദമംഗലത്തെ സംബന്ധിച്ചിടത്തോളം ഭൂതകാലത്തേക്കാൾ പ്രാധാന്യം വർത്തമാനകാലത്തിനാണ് ജനസംഖ്യ 52560 കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പ്രസിഡണ്ട് പദവിയിൽ ഇരുന്നവർ യഥാക്രമം 1956 വി.കുട്ടികൃഷണൻ നായർ, 1964പി.കെ.ബാലകൃഷ്ണൻ,1979 എൻഇമ്പിച്ചി പെരവൻ, 1982ഖാലിദ് കിളിമുണ്ട, 1983ടി.പി.ബാലകൃഷ്ണൻ നായർ, 1984സ്പെഷൽ ഓഫീസർ, 1988 എം കെ ശങ്കരനുണ്ണി നായർ, 1990 ഖാലിദ് കിളി മുണ്ട, 1995 കെ.പി.ചന്ദ്രൻ, 1997കെ.പി.കോയ, 1999 ഒ.പി.വാസു, 2000പി.ശാന്ത, 2005തെഞ്ചേരി വേലായുധൻ, 2009രമാദേവി, 2010ഖാലിദ് കിളി മുണ്ട, 2013ധനീഷ് ലാൽ, 2014അശോകൻ, 2017 ടി.കെ.സീനത്ത്, 2018ഷമീന വെള്ളക്കാട്ട്, 2019ഷൈജ വളപ്പിൽ ഫോട്ടോ: അൻഫാസ് കാരന്തൂർ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ബി.എം.സി.കൺവീനർ (കേരള ജൈവ വൈവിദ്യപരിപാലന സമിതി)