കുന്ദമംഗലം : അശ്വമേധം കുഷ്ഠരോഗ നിർണ്ണയ പരിപാടിയുടെ വിജയത്തിനായി കുന്ദമംഗലം പഞ്ചായത്ത് സമിതി രൂപീകരണവും 70 ടീമുകളിലെ വളണ്ടിയർ പരിശീലനവും പൂർത്തിയായി.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ.സൗദയുടെഅധ്യക്ഷതയിൽ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു .
ഡോ. സുനിൽ കുമാർ ,ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു എന്നിവർ ക്ലാസുകൾ എടുത്തു .ചെയർപേഴ്സൺമാരായ ആസിഫ റഷീദ്, ടി.കെ.ഹിതേഷ് കുമാർ , മെമ്പർമാരായ പി.പവിത്രൻ, ഷംജിത്, ടി.കെ സീനത്ത്, പി.എച്ച് എൻഗിരിജ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു ഫോട്ടോ:.അശ്വമേധം കുഷ്ഠരോഗ നിർണ്ണയ പരിപാടിയുടെ വിജയത്തിനായി കുന്ദമംഗലം പഞ്ചായത്ത് സമിതി പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്യുന്നു