കുന്ദമംഗലം: ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ മൂല്യം കുറച്ചമോദി ഭരണം രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുകയാണന്ന് ജില്ലാ മുസ്ലീം ലീഗ് ജന: സിക്രട്ടറി എം.എ റസാഖ് മാസ്റ്റർ പറഞ്ഞു കുന്ദമംഗലം മണ്ഡലം മുസ്ലീം ലീഗ് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേദഹം ആസാം ജനതയുടെഇന്ത്യൻ പൗരത്വംനീക്കം ചെയ്യാൻ കോടികൾ ചിലവാക്കിയ ഭരണകൂടം ഒഴിവാക്കിയവരെ ജയിലുകളിൽ താമസിപ്പിക്കാൻ കോടികൾ മുടക്കി പുതിയ ജയിൽ നിർമ്മിക്കുന്ന കാഴ്ച വിരോദഭാസമാണന്നും മാസ്റ്റർ പറഞ്ഞു പ്രസിഡണ്ട് കെ.മൂസ മൗലവി അധ്യക്ഷത വഹിച്ചു ഒക്ടോബർ 2 ന് കോഴിക്കോട് വെച്ച് നടക്കുന്ന പൗരത്വ നിഷേധത്തിനെതിരെമുസ്ലിം ലീഗ് നടത്തുന്ന റാലിയിൽ പ്രത്യേക വാഹനത്തിൽ പ്രവർത്തകരെ എത്തിക്കാൻ തീരുമാനിച്ചു കുന്ദമംഗലം മണ്ഡലത്തിലെ ആറ് പഞ്ചായത്തിൽ നിന്നും ആറായിരം പേരേ റാലിയിൽ പങ്കെടുപ്പിക്കും.ജനറൽ സിക്രട്ടറി ഖാലിദ് കിളി മുണ്ട , കെ.എ ഖാദർ മാസ്റ്റർ,- മുൻ എം.എൽ.എ.യു.സി രാമൻ, ഒ.പി.നസീർ, എൻ.പി.ഹംസ മാസ്റ്റർ,എ ടി .ബഷീർ ,കെ.കെ.കോയ ഹാജി, സി.മരക്കാർ കുട്ടി, എൻ.പി.അഹമ്മദ് ഹാജി. എം.പി.അബ്ദുൽ മജീദ്.,എ.കെ.ഷൗക്കത്തലി ,വി.പി.മുഹമ്മദ് മാസ്റ്റർ, എം.ബാബുമോൻ, ഒ.എം നൗഷാദ്, കെ.എം കോയ, വി.പി.കുഞ്ഞഹമ്മദ് ഹാജി, എ.പി.സഫിയ, സി.കെ. ഫസീല ,ഒ- ഉസ്സയിൻ, എ.അലവി, ടി.പി.മുഹമ്മദ് ഹാജി ,പൊതാത്ത് മുഹമ്മദു .ഹാജി, എൻ.എം.ഉസ്സയിൻ, വി കെ.റസാക്ക് ,കെ.അഹമ്മദ്, വി.പി.കബീർ, കെ.എസ് അലവി, ടി.ടി.മൊയ് തീൻകോയ, എന്നിവർ സംസാരിച്ചു ഫോട്ടോ: കുന്ദമംഗലം മണ്ടലം മുസ്ലീം ലീഗ് കൗൺസിൽ മീറ്റ് ജില്ലാ ജന: സിക്രട്ടറി എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു