കോഴിക്കോട്:അരക്ക് താഴെ തളർന്ന് കിടപ്പിലായ യുവാവിന് തിരുവോണ നാളിൽ സഹായവുമായി സദയം ചാരിറ്റബിൾ ട്രസ്റ്റ്. മൂഴിക്കൽ ചെറുവറ്റക്കടവ് വളപ്പിൽ വാടക വീട്ടിൽ താമസിക്കുന്ന പാലക്കാട് തൃത്താല കരങ്ങാട്ട് പറമ്പിൽ ശിവൻ – രമണി ദമ്പതികളുടെ മകൻ രഞ്ജിതി (26) നാണ് സദയം സഹായം നൽകിയത്.വീട്ടിലെത്തി ഭക്ഷ്യധാന്യ കിറ്റും ഓണക്കോടിയും സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം മറ്റ് വസ്ത്രങ്ങളും നൽകി.സദയം ഭാരവാഹികളായ എം.കെ.രമേഷ് കുമാർ, എസ്.സുനിൽ, സർവ്വദമനൻ കുന്ദമംഗലം, എം.ജനാർദ്ദനൻ, കുന്ദമംഗലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഷാജി, ആനന്ദൻ, ഗോപി എന്നിവർ സംബന്ധിച്ചു. എട്ട് മാസം മുമ്പ് വന്ന പനിയെ തുടർന്നാണ് രഞ്ജിതിന്റെ ശരീരം തളർന്നത്.പല ചികിൽസ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ജെഡിറ്റി ഫിസിയോ തെറാപ്പി ആശുപത്രിയിൽ ചികിൽസാർത്ഥമാണ് ഇവിടെയെത്തിയത്.സാമ്പത്തികമായി പിന്നോക്ക മണ്കുടുംബം.കൂലിപ്പണിക്കാരനായ അച്ഛൻ ശിവന് കിട്ടുന്ന പണമായിരുന്നു കുടുബത്തിന്റെ വരുമാനം. മകന് സഹായിയായി ശിവനും ഇവിടെ എത്തിയതോടെ പണിക്കും പോകാനാകാതെ ഉള്ള വരുമാനം കൂടി ഇല്ലാതായി ദുരിതത്തിലാണിവർ.രഞ്ജിതിനെ സാമ്പത്തികമായി സഹായിക്കാനുള്ള ശ്രമത്തിലാണ് സദയം. ഇതിനായി ഉദാരമതികളുടെ സഹായവും തേടുന്നു. ഫോൺ: 8714402520, 9495614255. കിടപ്പിലായ ക്യാൻസർ – വൃക്കരോഗിളുടെ വീടുകളും സന്ദർശിച്ച് സദയം ഭക്ഷ്യധാന്യ കിറ്റും വസ്ത്രങ്ങളും നൽകി.
……………………………..
cap: ഫോട്ടോ ഉചിതമായ ത് എടുത്താലും:1 ഭക്ഷ്യധാന്യ കിറ്റ് നൽകുന്നു.2 ഓണക്കോടി നൽകുന്നു.