കുന്ദമംഗലം: നമ്മുടെ പ്രദേശത്ത് തുടർച്ചയായി ഉണ്ടായികൊണ്ടിരിക്കുന്ന വെള്ളപൊക്കം, പ്രകൃതിദുരന്തങ്ങൾ, തീ പിടുത്തം, മറ്റ് ദുരന്തങ്ങൾ എന്നിവയിൽ നിന്നും സമൂഹത്തെ രക്ഷപെടുത്തുന്നതിനും രക്ഷാകവചമൊരുക്കുന്നതിനും ജനകീയ കൂട്ടായ്മ രൂപീകരിക്കുന്നതിനും പ്രത്യാക സന്നദ്ധ സേന രൂപീകരിക്കുന്നതിനും കുന്ദമംഗലം റസിഡൻസ് കോ-ഓർഡിനേഷനും വെള്ളിമാട്കുന്ന് ഫയർ & റസ്ക്യു ഡിപ്പാർട്ട്മെൻറും ചേർന്ന് വേദിയൊരുക്കുകയാണ് സുരക്ഷ 2019 എന്ന പേരിൽ നാളെ രാവിലെ 9-30 ന് കുന്ദമംഗലം ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽനടക്കുന്ന ചടങ്ങ് സ്ഥലം MLA പി.ടി.എ റഹീം സാഹിബ് ഉദ്ഘാടനം ചെയ്യും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, വികസന സമിതി പ്രസിഡണ്ട് കെ.പി. വസന്ത രാജ്, വെള്ളിമാട്കുന്ന് ഫയർഫോഴ്സ് ഓഫീസർ കെ.പി. ബാബുരാജ് തുടങ്ങിയവർ പങ്കെടുക്കും ഒരു അത്യാഹിതമോ, അപകടമോ ഉണ്ടാക്കുകയാണങ്കിൽ എന്തൊക്കെ പൊതുജനത്തിന് ചെയ്യാം അതിനായി അവർക്ക് ധൈര്യവും പഠനവും പരിശീലനവും നൽകുന്നതിനായി വെള്ളിമാട്കുന്ന് ഫയർ &റസ്ക്യൂ യൂനിറ്റിന്റെ ഡെമോൺസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ് പരിപാടിയിൽ ഇനിയും പേര് നൽകാത്തവർ നിങ്ങളുടെ പ്രദേശത്തെ റസിഡൻസ് ഭാരവാഹികളുമായി ബന്ധപെട്ട് പേര് നൽകേണ്ടതാണെന്ന് ഒഴിവുള്ള എല്ലാവരും എത്തിചേരണമെന്നും ഭാരവാഹികളായ പി.രാജൻ, പി.എം മഹേന്ദ്രൻ ,സഹദേവൻ നായർ അറിയിച്ചു