കുന്ദമംഗലം: ദേശീയപാത 766ൽ കാരന്തൂരിന്റെയും പടനിലത്തിന്റെയും ഇടയിൽ റോഡ് പൊട്ടി പൊളിഞ്ഞതും അപകടസൂചന ബോർഡ് സ്ഥാപിക്കാത്തതും ,സിഗ്നൽ ബോർഡുകൾ ഇല്ലാത്തതും ,വാഹനങ്ങളുടെ അമിത വേഗതയും നിരവധി അപകടമരണങ്ങൾ കാരണമായിരിക്കുകയാണന്ന് കാണിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് ഇന്ന് 13 വെള്ളി വൈകു :4.30 ന് പതിമംഗലത്ത് സായാഹ്ന ധർണ്ണ നടത്തും സ്ഥലം എം എൽ എ ,പി.ഡബ്ളിയുഡി, എൻ എച്ച് അധികാരികൾ ,മറ്റു ബന്ധപെട്ട അധികാരികൾ പ്രശ്നത്തിന് പരിഹാരം കാണാൻ മുമ്പോട്ട് വരാത്തതിൽ ദുരൂഹത ഉണ്ടെന്നും മുസ്ലീം ലീഗ് നേതാക്കളായ ഒ.ഉസ്സയിനും അരിയിൽ അലവിയും പറഞ്ഞു
പിലാശ്ശേരി -താമരശ്ശേരി റോഡ് പുനരുദ്ധരണ പ്രവർത്തിയുമായി ബന്ധപെട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി ഈ ഭാഗത്തെ ജനങ്ങൾ ദുരിതം പേറുകയാണന്നും നേതാക്കൾ പറഞ്ഞു