കുന്ദമംഗലം: ജീവകാരുണ്യ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു കുന്ദമംഗലത്ത് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച മെഗാ മെഡിക്കൽ കേമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ തന്റെ പിതാവ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിതത്തിന്റെ കൂടുതൽ സമയവും ചിലവയിച്ചത് രോഗികളെ സഹായിക്കാനായിരുന്നുവെന്നും പിതാവിന്റെ പേരിൽ കുന്ദമംഗലത്ത് ആരംഭിച്ച ഫൗണ്ടേഷൻ നാടിനും സമൂഹത്തിനും മുതൽകൂട്ടാകുമെന്നും തങ്ങൾ പറഞ്ഞു ചെയർമാൻ യു.സി.രാമൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ രക്തദാനം ചെയ്യാൻ സന്നദ്ധരായ നൂറിൽ പരം ആളുകളുടെ സമ്മതപത്രം തങ്ങൾക്ക് കൈമാറി കൺവീനർ ഒ.ഉസ്സയിൻ, സംസ്ഥാന യൂത്ത് ലീഗ് സിക്രട്ടറി പി.കെ.ഫിറോസ്, എം.എസ്.എഫ് ദേശീയ വൈ:പ്രസിഡണ്ട് അഹമ്മദ് സാജു, യുത്ത് ലീഗ് ദേശീയ അംഗം യൂസുഫ് പടനിലം, ഖാലിദ് കിളി മുണ്ട, അരിയിൽ മൊയ്തീൻ ഹാജി, പി.ഹസ്സൻ ഹാജി, യു.മാമു ഹാജി, അരിയിൽ അലവി, ഇ.കെ.ഹംസ ഹാജി, കെ.മൊയ്തീൻ, പി.മമ്മികോയ, സി.അബ്ദുൽ ഗഫൂർ, യു.സി.മൊയ്തീൻകോയ, കണിയാറക്കൽ മൊയ്തീൻകോയ, ഒ .സലീം, എൻ.എം യൂസുഫ്, എം.ബാബുമോൻ, എ.കെ ഷൗക്കത്തലി, എ.പി.സഫിയ, ടി.കെ.സീനത്ത്, പി .കൗലത്ത്, യു.സി.ബുഷ്റ, കെ.എം.എ.റഷീദ്, അജാസ് പിലാശ്ശേരി, ഷാജി പുൽക്കുന്നുമ്മൽ, കൃഷ്ണൻകുട്ടി ആമ്പ്രമ്മൽ, കെ.പി.സൈഫുദ്ധീൻ, സിദ്ധീഖ് തെക്കയിൽ, നൗഷാദ് പൈങ്ങോട് പുറം സംസാരിച്ചു കോഴിക്കോട് മെഡിക്കൽ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം, കെ.എം.സി.ടി, ഇഖ്റ ഹോസ്പിറ്റൽ, കുന്ദമംഗലം പി.എച്ച് സി, ആയുർവേദ ഡിസ്പൻസറി ചെലവുർ ശാഫി ദവാ ഖാന ഹോസ്പിറ്റലിലെയും വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആയിരത്തോളം പേർ വിവിധ രോഗങ്ങൾക്കായി ചികിൽസ തേടുകയും സൗജന്യമായി മരുന്ന് നൽകുകയും ചെയ്തു ഹോസ്പിറ്റലിലെ പോലെ ഇരുപതോളം വരുന്ന പരിശോധന റൂമുകളും മെഡിക്കൽ ഷോപ്പും, സി.എച്ച് സെന്ററിലെ മെഡീ ടീമിന്റെ നേതൃത്വത്തിൽ രക്ത ഗ്രൂപ്പ് നിർണ്ണയപരിശോധനയും നടത്തി കേമ്പിൽ മുസ്ലീം യൂത്ത് ലീഗ് സീനിയർ വൈ. പ്രസിഡണ്ട് നജീബ് കാന്തപുരം, ജില്ലാ മുസ്ലീം ലീഗ് ജന: സിക്രട്ടറി എം.എ റസാഖ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, സിക്രട്ടറി ആബിദ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പി.സുരേഷ്, എം.ധനീഷ് ലാൽ, അൻവർ സാദത്ത്, ബാബു നെല്ലൂ ളി, നസീഫ് കൊടുവള്ളി, വിനോദ് പടനിലം തുടങ്ങിയവർ സന്ദർശിച്ചു ഫോട്ടോ: ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ കുന്ദമംഗലത്ത് സംഘടിപ്പിച്ച മെഗാ മെഡിക്കൽ കേമ്പിൽ രക്തദാനം ചെയ്യാൻ തയ്യാറായ നൂറ് പേരുടെ സമ്മതപത്രം യു.സി.രാമൻ മുനവ്വറലി ശിഹാബ് തങ്ങളെ ഏൽപ്പിക്കുന്നു