കുന്ദമംഗലം: സമൂഹത്തിലെ നിരാലംബരും നിരാശ്രയവരുമായവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കുന്ദമംഗലം ശിഹാബ് തങ്ങൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുന്ദമംഗലം ഹൈസ്കൂളിൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പ് 4 മണിക്കുർ പിന്നിടുമ്പോൾ ഇതിനകം 500 ൽ പരം ആളുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു കോഴിക്കോട് മെഡിക്കൽ കോളേജ്, മലബാർ കണ്ണാശുപത്രി, ഇഖ്റ ഹോസ്പിറ്റൽ, കുന്ദമംഗലം പി.എച്ച് സി- ചെലവൂർ ശാഫി ദവാഖാന, കുന്ദമംഗലം ഹോമിയോ ആയുർവേദ ഡിസ്പൻസറി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ദരായ ഡോക്ടർമാരുടെയും സേവനം ലദ്യമായതും ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകിയതും ശ്രദ്ധേയമായി ക്യാമ്പിന്റെ പ്രവർത്തനങ്ങൾ കാണുന്നതിനും സംഘാടകരെ അഭിനന്ദിക്കുന്നതിനുമായി കുന്ദമംഗലത്തും ജില്ലക്ക് അകത്തും പുറത്ത് നിന്നുള്ള വരുമായി നിരവധി പേർ സന്ദർശിച്ചതും ശ്രദ്ധിക്കപെട്ടു ശിഹാബ് തങ്ങൾ ഫൗണ്ടേഷന്റെ ഭാരവാഹികളായ യു.സി.രാമൻ, ഒ.ഉസ്സയിൻ, അരിയിൽ മൊയ്തീൻ ഹാജിയുടെ നേതൃത്വത്തിൽ ഉള്ള ടീം ആർക്കും ബുദ്ധിമുട്ട് നേരിടാതേയുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകിവരുന്നു