കൽപ്പറ്റ: അമ്പലവയൽ ഒഴലക്കൊല്ലി പുതിയപാടി പണിയ കോളനിയിലെ കുട്ടികൾക്ക് സദയം ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി സ്കൂൾ കിറ്റ് നൽകി. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീതാവിജയൻ ഉദ്ഘാടനം ചെയ്തു. സദയം വർക്കിംഗ് വൈസ് പ്രസിഡന്റ് വി.പി.സുരേഷ് കുമാർ അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം.തോമസ് ഉന്നത വിജയികൾക്കുള്ള മെമന്റോ സമ്മാനിച്ചു. കെ.കെ.വിജയകമാർ,എസ്.ഉമ്മർ മാസ്റ്റർ, ഊര് മൂപ്പൻ പൂയൻ, എൻ.വി.സീത ടീച്ചർ, എൻ.ബാലൻ, എന്നിവർ സംസാരിച്ചു. ട്രസ്റ്റ് വയനാട് ജില്ലാ കോ-ഓർഡിനേറ്റർ കെ.കെ.ശശിധരൻ സ്വാഗതവും കെ.സുമാലിനി നന്ദിയും പറഞ്ഞു
