കുന്ദമംഗലം :പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധധി പ്രകാരം കുന്ദമംഗലം കോ :ഓപ്ററ്റീവ് റൂറല്‍ ബാങ്ക് ചാത്തമംഗലം പുളിക്കുഴി രാജന് നിര്‍മ്മിച്ച് നല്കിയ വീടിന്റെ താക്കോല്‍ ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി നിര്‍വ്വഹിച്ചു ബാങ്ക് പ്രസിഡണ്ട് എം കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു അസി :രജിസ്ട്രാര്‍ എന്‍ എം ഷീജ ,ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ബീന ,വൈസ് പ്രസിഡണ്ട് രമേശന് ,മെമ്പര്‍ ഷാജി കുനിയില്‍ ,കെയര്‍ ഹോം ഇന്സ്പെക്ടര്ബബിത ,ജോതിഷ് ,പി രാജന് തുടങ്ങിയവര്‍ സംസാരിച്ചു ബാങ്ക് സിക്രടറി എം ധര്‍മ്മ രത്നന് നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു കെ ശ്രീധരന് സ്വാഗതവും ജനാര്ദ്ദനന് കളരികണ്ടി നന്ദിയും പറഞ്ഞു ഫോട്ടോ :പ്രളയത്തില്‍ വീട്തകര്‍ന്ന ചാത്തമംഗലം രാജന് കുന്ദമംഗലം സഹകരണ ബാങ്ക് നിര്‍മ്മിച്ച് നല്കിയ വീടിന്റെ താക്കോല്‍ ബാബു പാറശേരി നല്കുന്നു