പൊഴുതന: ആധുനിക കാലത്ത് കീഴാളവിഭാഗങ്ങളുടെ പുരോഗതി വിദ്യാഭാസത്തിലൂടെ മാത്രമേ സാധ്യമാവൂവെന്ന് സിവിൽ സർവീസ് റാങ്ക് ഹോൾഡർ ശ്രീധന്യ സുരേഷ് പറഞ്ഞു. ദളിത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആദരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. ശ്രീധന്യ സുരേഷിന്റെ മിന്നും വിജയം പിന്നാക്ക ദളിത് സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് പ്രചോദനമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂ.സി. രാമൻ എക്സ് എം.എൽ.എപറഞ്ഞു. എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ബാലൻ.
ശ്രീദേവി പ്രാക്കുന്ന് , ഇ.പി. ബാബു.
CP ശശിധരൻ ,വിജയൻ ഏലംകുളം ,വിപിൻ,
വേലായുധൻ P,
പ്രീത രാമൻ,
കെ കെ ഹനീഫ എന്നിവർ സംസാരിച്ചു.
