കോഴിക്കോട്:മുസ്‌ലിം ലീഗും മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബും എക്കാലത്തും ശബ്ദമില്ലാത്തവന്റെ ശബ്ദമായിരുന്നു. മഹാനായ സി.എച്ചിന്റെ അമരസ്മരണ തുടിക്കുന്ന സി.എച്ച് സെൻറർ ആശ്രയമില്ലാത്തവന്റെയും പ്രയാസപ്പെടുന്നവരുടെയും അഭയകേന്ദ്രവും.
റംസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച C.H സെന്റർ ഫണ്ട് ശേഖരണ ദിനമാണ്. ഇത്തവണ കോഴിക്കോട്ടെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള ബസുകളുടെ ഒരുദിവസത്തെ ഓട്ടം, മെഡിക്കൽ കോളേജിലെ നിരാശ്രയത്വം അനുഭവിക്കുന്ന രോഗികൾക്ക് സഹായഹസ്തം നൽകുന്ന, മാരകരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകുന്ന, പാവപ്പെട്ട രോഗികൾക്ക് സൗജന്യനിരക്കിൽ മരുന്നുകളും ഡയാലിസിസ് സൗകര്യം ഒരുക്കിനല്കുന്ന, അങ്ങനെ ഒട്ടനവധി തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സി.എച്ച് സെന്ററിന് ധനസമാഹാരണത്തിനായാണ്. ടിക്കറ്റ് നൽകാതെ ബക്കറ്റ് നീട്ടിക്കൊണ്ട്, ജാതിമത ചിന്തകൾക്കതീതമായ ആശാകേന്ദ്രത്തിന്റെ ഫണ്ട് പിരിവിനായാണ് ഇന്ന് കോഴിക്കോട് ജില്ല സാക്ഷ്യം വഹിച്ചത് നന്ദി വാക്കുകൾ കൊണ്ടവസാനിക്കുന്നില്ല. ഒരു ജനതയുടെ മനസ്സിൽ ഒന്നടങ്കം ഈ യാത്രമായാതേ കിടക്കും
സ്വകാര്യ ബസ്സുകൾ നടത്തുന്ന ഈ കാരുണ്യയാത്രയുടെ ഫ്ലാഗ്ഓഫ് നിർവഹിക്കാൻ ദളിത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ് ബസ്സുടമകൾ ക്ഷണിച്ചത് എന്നതും പ്രശംസക്കപെടേണ്ടതാണ് ഇതുമായി ബന്ധപ്പെട്ട് സഹകരിച്ച ബസ് ഓണേഴ്‌സ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ, കണിയാറക്കൽ
മൊയ്തീൻ കോയഹൈടെക്ക്, പി.വി.സുബാഷ് ബാബു, കെ.പി. മുഹമ്മദ് ഇസ്ഹാക്ക്, സി.എച്ച് സെൻറർ വൈസ് പ്രസിഡണ്ട് പി.എൻ.കെ അശ്റഫ്, പി.സി. കാദർ ഹാജി, കെ.എം.കെ. മോഹനൻ, വീരാൻകുട്ടി വൈറ്റ് റോസ്, എം.ഇ. ഗംഗാധരൻ, ടി.പി. മുഹമ്മദ്, വിച്ചോൻ,
ഫാസിൽ, ബാസിദ് വെള്ളിപറമ്പ് , കെ.പി.കെ അബ്ദുറഹിമാൻ, സി.ഡി അഭിലാഷ്, കെ.എം. സതീഷ് തുടങ്ങി എല്ലാവർക്കും നന്ദിയും കടപ്പാടും സർവ്വ ശക്തനായ നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ