കുന്ദമംഗലം :ആനപാറ ഹോസ്പിറ്റൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു .പി .എച്ച് സി യിൽ നിന്നും എഫ് എച്ച് സി യിലേക്. പക്ഷേ കിടത്തി ചികിൽസക്ക് ഇടത് സർക്കാർ ഇനിയും അനുമതി നൽകിയില്ല. കുന്ദമംഗലത്ത് ആരോഗ്യമേഖലയിൽ വമ്പിച്ച മാറ്റതോട്കൂടി യാണ്ആനപാറ ഹോസ്പിറ്റൽ വിശാലമായ സൗകര്യവും, ചിൽഡ്രൻസ് പാർക്കു മായി വരുന്നത്ക്ടർമാരുടെ ആത്മാർത്ഥമായ സേവനവും കൂടെ പൊതു ജനങ്ങൾക്ക് ഉപയോഗപ്രതമാം രീതിയിൽ നമുക്ക് അഭിമാനിക്കാവുന്ന രീതിയിലേക്ക് ആശുപത്രി മാറി കഴിഞ്ഞു. ഗ്രാമപഞ്ചായത്തിന്റെയും എം.എൽ എയുടെയും ,എച്ച് എൽഎൽ ന്റെയും 50 ലക്ഷതോളം ഫണ്ട് ഉപയോഗിച്ച് കൊണ്ട്പഞ്ചായത്തിന്റെ നിരന്തരമായ ഇടപെടലുകൾ കൊണ്ടാണ് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചത്ആരോ ഗ്രപ്രവർത്തനത്തിന് മുൻതൂക്കം നൽക്കുന്ന കുന്ദമംഗലം പഞ്ചായത്തിന്റേയും, ആരോ ഗ്രപ്രവർത്തകരുടേയും പരിശ്രമതിന്റെ ഫലമായിട്ടാണ് ഇത്തരത്തിൽ ആരോഗ്യ മേഖലയിൽ വമ്പിച്ച മാറ്റം കാണാൻ സാധിച്ചത് .മഴക്കാലപൂർവ്വ പ്രവർത്തനങ്ങളിലും വളെരെ നല്ല പ്രവർത്തനമാണ് കുന്ദമംഗലത്ത് നടന്നു കൊണ്ടിരിക്കുന്നത് .കൂടാതെ പഞ്ചായതിന്റെ നേതൃത്ഥത്തിൽ ഒരു ഡോ.കൂടി വെക്കുന്നതിനും ,കഞ്ഞി വിതരണതിനും 2019-20 വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട് .പാലിയേറ്റീവ് പ്രവർത്തനങ്ങളിലും വളരെ വലിയ പങ്ക് വഹിക്കുന്ന എഫ് എച്ച് സി നിർമാണതിലും, പ്രവർതനതിലും മുന്നിൽ തന്നെ. കഴിഞ്ഞ മാസത്തിൽ 5 ഓളം വരുന്ന രാജ്യങ്ങളിൽ നിന്ന് ഡോക്‌ടർമാർ തന്നെ പാലീയേറ്റീവ് പ്രവർതനം നേരിൽ കണ്ട് മനസിലാക്കുന്നതിന് സന്ദർശിച്ചതും നേട്ടം തന്നെയാണ് ഫോട്ടോ: പുനർനിർമ്മാണം നടത്തിയ കുന്ദമംഗലം ആനപ്പാറ ആശുപത്രി