കുന്ദമംഗലം : വാളും കൊടുവാളുമല്ല ഫാസിസത്തിനെതിരെയുള്ള മൂർച്ചയേറിയ ആയുധമെന്നും മറിച്ച് വോട്ടവകാശമാണെന്നും അത് യഥാവിധി ഉപയോഗപ്പെടുത്തുകയാണ് സമൂഹം ചെയ്യേണ്ടതെന്നും വനിതാ ലീഗ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. നൂർബിന റഷീദ് പറഞ്ഞു. .ജനാധിപത്യവും രാജ്യ സുരക്ഷയും അപകടത്തിൽ പെട്ടുകൂട. സമൂഹത്തിലും കുടുംബത്തിലും വെളിച്ചം വിതറുന്ന സ്ത്രീക്ക് ഇഷ്ടുള്ള ഭാഷ സംസാരിക്കുവാനും ഇഷ്ടമുള്ള ഭക്ഷണം പാചകം ചെയ്യാനും അത് വിളമ്പി കൊടുക്കാനും കഴിക്കാനും സംസ്കാരത്തിനനുസൃതമായ വേഷം ധരിക്കുവാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അത് നിഷേധിക്കപ്പെടുന്ന ഭരണ ഭീകരതയെ തകർത്തെറിയണം. തന്റെ ധാർഷ്ട്യം നടപ്പിലാക്കുന്ന തിന് നിലവിലെ വിശ്വാസ പ്രമാണങ്ങളിൽ കടന്നുകയറ്റം നടത്തുന്ന ഭരണാധികാരികൾക്ക് പുറത്തേക്കുള്ള വഴിയുടെ ചൂണ്ടുപലകയായിരിക്കണം ഈ തെരഞ്ഞെടുപ്പ്. അവർ തുടർന്നു.