കുന്ദമംഗലം: പ്രവർത്തകരിൽ ആവേശം വിതച്ച് കോഴിക്കോട് ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി എം കെ രാഘവൻ കുന്ദമംഗലം മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ ഏഴു മണിക്ക് നവജ്യോതി കോൺവെന്റിലാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. തളരാത്ത പോരാളിയെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് കന്യാസ്ത്രീകളടക്കമുള്ളവർ എം.കെ. രാഘവനെ സ്വീകരിച്ചത്. പിന്നീട് ആമ്പ്രമ്മൽ _ തെക്കയിൽ ഭാഗത്ത് ബാൻറ് വാദ്യങ്ങളുടെ അകമ്പടിയോടെ നൂറ് കണക്കിന് പ്രവർത്തകരാണ് എതിരേറ്റത് . പിന്നീട് അവ്വാത്തോട്ടിൽ ചേർന്ന ബൂത്ത് യോഗത്തിൽ രാഹുൽ ഗാന്ധി മതേതര ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ വോട്ടർമാർ വഹിക്കുന്ന പങ്കിനെ കുറിച്ചും രാജ്യം നിലനിൽക്കേണ്ട ആവശ്യകതയെ കുറിച്ചും ഒരു ലഘു പ്രസംഗം. കാരന്തൂർ ലീഗ് ഓഫീസിൽ ചേർന്ന പ്രവർത്തക യോഗത്തിലും സംബന്ധിച്ചു. 3 മണിക്കൂർ കൊണ്ട് പഞ്ചായത്തിലെ ഒട്ടേറെ സ്ഥാപനങ്ങളിലും പ്രവർത്തകരെയും സന്ദർശനം നടത്തി. ഡി സി സി ജനറൽ സെക്രട്ടറിമാരായ വിനോദ് പടനിലം, എടക്കുനി അബ്ദുറഹിമാൻ യു ഡി എഫ് പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഖാലിദ് കിളിമുണ്ട, ജനറൽ കൺവീനർ സി.മാധവദാസ്,നേതാക്കളായ ബാബു നെല്ലൂ ളി, ഒ.ഉസ്സയിൻ, സി. വി.സംജിത്ത്, ടി.കെ.സീനത്ത്, ടി.കെ.ഹിതേഷ് കുമാർ, എന്നിവർ എം.കെ. രാഘവനൊന്നിച്ചു ണ്ടായിരുന്നു.
ചാത്തമംഗലം മണ്ഡലത്തിലെ പര്യടനം ചാത്തമംഗലത്ത് നിന്ന് ആരംഭിച്ചു. വിവിധ സ്ഥാപനങ്ങളിലും വ്യക്തികളോടും വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം വടകരയിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ച ദമ്പതികളുടെ വീടും സന്ദർശിച്ചാണ് മടങ്ങിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ ഇ.എം.ജയപ്രകാശ്, അഹമ്മദ് കുട്ടി അരയങ്കോട്, വിനോദ് പടനിലം, കെ.സി.ഇസ്മാലുട്ടി, എൻ.പി.ഹംസ മാസ്റ്റർ, ടി.കെ.സുധാകരൻ, ഒ അരോകൻ, എൻ.പി.എം.കെ.രാഘവൻ പര്യടനം നടത്തി. എം.കെ.രാഘവൻ ചാത്തമംഗലം പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.കെട്ടാങ്ങൽ മോണിംഗ് സ്റ്റാർ ചർച്ചിൽ ഫാദർ തോമസ് കുര്യനേയും കമ്പനിമുക്ക് സെന്റ് ജോസഫ് ചർച്ച് ഫാദർ ജോർജ് വെള്ളച്ചക്കുടിയിൽ എന്നിവരേയും സന്ദർശിച്ചു ആശീർവാദവും അ അനുഗ്രഹങ്ങളും സ്വീകരിച്ചു. വടകരയിൽ വെച്ച് ബൈക്ക് അപകടത്തിൽ മരിച്ച നൗഫലിന്റെയും മുബഷിറയുടേയും മലയമ്മയിലെ കരിയാത്തൻ കുന്നുമ്മൽ വീടും സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.തുടർന്ന് ആർ.ഇ.സി. ഗവ.ഹൈസ്കൂൾ തുടർവിദ്യാഭ്യാസ പഠിതാക്കളുമായും എം.കെ.രാഘവൻ സഹായം അഭ്യർത്ഥിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.കോൺഗ്രസ്സ് പാർട്ടി യിലേക്ക് പുതുതായി കടന്നു വന്ന വലിയപൊയിൽ കുമാരേട്ടന്റെ വീട്ടിൽ എത്തിയ സ്ഥാനാർത്ഥി കുമാരേട്ടനെ ഷാൾ അണിയിച്ചു സ്വീകരിച്ചു.ഡി.സി.സി.സെക്രട്ടറിമാരായ ഇ.എം.ജയപ്രകാശ്, എടക്കുനി അബ്ദുറഹിമാൻ,മണ്ഡലം യു. ഡി. എഫ് ചെയർമാൻ ഖാലിദ് കിളിമുണ്ട, ചെയർമാൻ എൻ.പി.ഹംസ മാസ്റ്റർ, കൺവീനർ ടി.കെ.സുധാകരൻ, ഒ.അശോകൻ, എൻ.പി.ഹമീദ് മാസ്റ്റർ, ഷരീഫ് മലയമ്മ, ജബ്ബാർ മലയമ്മ, എൻ.കെ.സുരേഷ് ,പി.മൊയ്തു എന്നിവർ സ്വാനാർത്ഥിയെ അനുഗമിച്ചു.