കുന്ദമംഗലം : CPIM കുന്ദമംഗലം ലോക്കൽ കമ്മിറ്റി സിക്രട്ടറിയായി എം.എം സുധീഷ് കുമാർ തിരഞ്ഞെടുക്ക പെട്ടു. കുരുക്കത്തൂരിൽ കൊടിയേരി നഗറിൽ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ചെത്തുകടവ് മിനി സ്റ്റേഡിയം പുഴയോരത്തേക്കുള്ള ഭാഗം നവീകരിക്കുകയും ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും ചെയ്ത് സൗകര്യം വർധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എം എം സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി. ഷൈപു, പിടിഎ റഹീം എംഎൽഎ, എംകെ മോഹൻദാസ്, വി അനിൽകുമാർ എന്നിവർ സംസാരിച്ചു സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനദാനവും കലാ സന്ധ്യയും നടന്നു. ടി.എം നിധിൻ നാഥ് സ്വാഗതവും പി ജൂണാർ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ പി പി ഷിനിൽ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു സുനിത രക്തസാക്ഷി പ്രമേയവും കെ സുരേഷ് ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു.