കുന്ദമംഗലം : ഒക്ടോബർ 25,26 തിയ്യതികളിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം, രജിസ്ട്രേഷനോടുകൂടി നാളെ കുന്ദമംഗലത്ത് തുടക്കം കുറിക്കും 2 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും. പ്രവൃത്തി പരിചയമേള കുന്ദമംഗലം എച്ച് എസ്. എസിലും , എയു.പി എസി ലും, ഗണിത ശാസ്ത്രമേള മർക്കസ് ഗേൾസിലും, സാമൂഹ്യശാസ്ത്രമേള മർക്കസ് ബോയ്‌സിലും, ശാസ്ത്രമേള മർക്കസ് ഗേൾസിലും, ഐടി മേള കുന്ദമം ഗലം എച്ച്. എസ്. എസ് ലും, വൊക്കേഷണൽ എക്സ്പോ കുന്ദമംഗലം എച്ച്. എസ്. എസ് ലും നടക്കും, മേള യുടെ രജിസ്ട്രേഷൻ 24 ന് (വ്യാഴം) ഉച്ചയ്ക്ക് 2 മണി മുതൽ കുന്ദമംഗലം എച്ച്. എസ് എസ് ൽ നടക്കും. സബ്ബ്ജില്ലാ കൺവീനർമാരാണ് ഫീസടച്ച് രജിസ്ട്രേഷൻ നടത്തേണ്ടത്. ഈ സമയത്ത് കഴിഞ്ഞ വർഷം ലഭിച്ച റോളിംഗ് ട്രോഫികൾ തിരിച്ച് നൽകുകയും വേണം. 2 ദിവസങ്ങളിലായി 9000 പേർക്ക് ഭക്ഷണം വിളമ്പും. ഭക്ഷണം കുന്ദമംഗലം എച്ച് എസ്. എസ് ൽ ആണ്. മീഡിയക്കാർക്ക് കുന്ദമംഗലം എച്ച് എസ്. എസ് ൽ പ്രത്യേക സജ്ജീകരണം ചെയ്തിട്ടുണ്ട്. മേളയുടെ വിജയത്തിനായി ആയിരത്തോളം വളണ്ടിയർമാർ പ്രവർത്തിക്കും. ഇതിനു പുറമെ ടി.ടി.സി , ബി. ഇ എഡ് ട്രെയ്‌നീസും സേവനമനുഷ്‌ഠിക്കും. കുട്ടികളുടെ ക്ഷേമ ത്തിനായി പ്രത്യേക ഡോക്‌ടർമാരുടെ സേവനവും ഉണ്ടായിരിക്കും. മത്സര വിജയ ത്തിനായി 4 സ്റ്റേജുകൾ സജ്ജമാക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ വിദ്യാഭ്യാസ ഉപഡയറക്‌ടർ സി.മനോജ്‌കുമാർ, മീഡിയ പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ പി.പി.ഫിറോസ്, കൺവീനർ പി. അബ്‌ദുൾ ജലീൽ, കോ-കൺവീനർ എം.എ.സാജിദ് പ്രോഗ്രാം കമ്മിറ്റി കൺവീനർ സന്തോഷ്‌കുമാർ. പി. എക്‌സ്‌പോ കൺവീനർ പി.ജാഫർ. ഇ.സി.നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.