കുന്ദമംഗലം: ഐ.എൻ.എൽ കുന്ദമംഗലം മണ്ഡലം അജ്‍വ ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താറും ഇടതു സ്ഥാനാർഥി എളമരം കരീമിനുള്ള സ്വീകരണവും വേറിട്ട അനുഭവമായി. രാഷട്രീയ, മത സാംസ്കാരിക മേഖലയിൽനിന്നുള്ള പ്രമുഖർ പങ്കെടുത്ത ഇഫ്താർ സംഗമം ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എൽ.എ, എളമരം കരീം, ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ, എൻ. അലി അബ്ദുല്ല, ഒ.പി അഷ്റഫ് മൗലവി, ഷിയോ ലാൽ, സൂര്യ ഗഫൂർ, ബാബു പറശ്ശേരി, അനിൽ കുമാർ, ബാലൻ മാസ്റ്റർ, എ.പി. മുസ്തഫ, സി.എച്ച് ഹമീദ് മാസ്റ്റർ, ഒ.പി അബ്ദുറഹ്മാൻ, സലാം നരിക്കുനി, നരേന്ദ്രൻ മാവൂർ, റഈഫ് പാലാഴി തുടങ്ങിയവർ പ്രസംഗിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശോഭ അബൂബക്കർ ഹാജി സ്ഥാനാർഥിയെ ഷാളണയിച്ച് സ്വീകരിച്ചു. ടി.പി മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജാബിർ പടനിലം സ്വാഗതവും ടി.പി അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.