അബ്ദുറഹിമാൻ ഇടക്കുനി
കുന്ദമംഗലം : കെ.പി ചന്ദ്രൻ അകാലത്തിൽ വേർപിരിഞ്ഞിട്ട് പതിനൊന്ന് വർഷം
ഇരുപത്തിരണ്ട് വർഷം ബ്ളോ ബ്ളോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ്
രണ്ടര വർഷം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജീവിച്ച കാലം മുവർണ്ണ കൊടിയുടെ പ്രവാഹകനും പ്രചാരകനും
കുന്ദമംഗലത്തെ ഏക്കാലത്തെയും കോൺഗ്രസ്സ് പാർട്ടിയുടെ ജനകിയ മുഖം ജിവിച്ച് തിരും മുമ്പ് മറഞ്ഞ് പോയ കെ.പി യുടെ ഓർമ്മകൾ കരുത്തും ശക്തിയുമാണ്
കുന്ദമംഗലത്തെ പോലിസ് സ്റ്റേഷൻ റോഡിൽ ഒരു നിയോഗം പോലെ വിവിധ മേഘലയിൽ നിന്നെത്തുന്ന സാധാരണ കോൺഗ്രസ്സ് പ്രവർത്തകരുടെ അത്താണിയായി കെ പി യുടെ സാനിധ്യം പാർട്ടി പ്രവർത്തകർക്ക് നൽകിയ ധൈര്യം ഒന്ന് വേറെയായിരുന്നു
ചന്ദ്രൻ ഉണ്ടാകും , ചന്ദ്രനെ കണ്ടില്ലെ , ചന്ദ്രനെ വിളിക്കു , ചന്ദ്രനോട് പറയു ഇതായിരുന്നു മുക്കം. കുരുവട്ടൂർ , വെരുവയൽ ബ്ളോക്കിലെ നേതാക്കൾ പ്രവർത്തകർക്ക് നൽകിയ ധൈര്യം
ചന്ദ്രട്ടൻ ആര് തൻ്റെ അടുത്ത് വന്നാലും കൈ കൊടുക്കുകയായിരുന്നില്ല
കൈകോർത്ത് പിടിക്കുകയായിരുന്നു ചെയ്യാറ്
അത് ഒരു സാധാരണ പ്രവർത്തകന് നൽകിയ സ്നേഹനിർഭരമായ കരുത്ത് വെറെ തന്നെ ആയിരുന്നു
ചന്ദ്രേട്ടൻ ഞാൻ എന്നായിരുന്നില്ല പറയാറ് നമ്മൾ എന്നാണ് സ്വയം വിശേഷിപ്പിക്കാറ് കുട്ടി പിടിക്കാനാണ് ശ്രമം
സാധാരണക്കാരൻ്റ മനസ്സ് അറിഞ്ഞ് ഹൃദയത്തോട് ചേർത്ത നിർത്തിയ നേതാവ്
ജില്ലയിലെയും സംസ്ഥാനത്തെ യും സകല നേതാക്കളുമായി അ ടുത്ത ബന്ധമുണ്ടായിട്ടും കുന്ദമംഗല വും പരിസരവുമാണ് പ്രർത്ത ന മേഘലയിൽ ഒതുക്കിയത് ഈ നാടിൻ്റെ നന്മ യോട് ഹൃദയം തൊട്ട് നിൽക്കാൻ ചദ്രേട്ടൻ്റെ ആഗ്രഹം തന്നെയാണത്
പാർട്ടിയിൽ വിവിധ തലത്തിൽ ഉള്ളപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോഴും എല്ലാവരെ ഒന്നിച്ച് കൂടെ നിർത്താൻ മാസ്മരിക കഴിവ് കെ പി ക്ക് സ്വന്തം
1992 ലെ സംഘടനാ തിരഞ്ഞടുപ്പിൽ പാർട്ടി ലീഡർ കെ. കരുണാകരൻ കയ്യിലൊതുക്കിയപ്പോൾ പലരും പിടിച്ച് നിൽക്കാനാവാതെ പിറകോട്ട് പോയപ്പോൾ കെ പി ക്ക് ബ്ളോക്ക് പ്രസിഡൻ്റായി വിജയിക്കാനായത് തനിക്ക് താഴെ കിടയിലുള്ള പാർട്ടി പ്രവർത്തകരിൽ ഉള്ള ബന്ധവും അടുപ്പവുമായിരുന്നു
ഗ്രാമ പഞ്ചായത്തിൻ്റെ വികസന സ്വപ്നങ്ങൾ ചിറക് വിരിച്ചത് കെ പി കാലത്തായിരുന്നു ഒരു സാധാരണ കാരൻ നാടിൻ്റെ മുഖഛായ മാറ്റി അൽഭുതങ്ങൾ തിർക്കുന്നത് എല്ലാവർക്കും സഹിച്ചില്ല എന്നത് ചരിത്രം
പാർട്ടിയിലെക്ക് കടന്ന് വരുന്ന ഓരോ പ്രവർത്തകനെയും അകമഴിഞ്ഞ് പ്രോൽസാഹിപ്പിക്കാൻ കെ പി കാണിച്ച മനസ്സ് നന്ദിയോടെ സമരിക്കുന്നു
കുന്ദമംഗത്തിൻ്റെ മതേതര മുഖമായിരുന്നു കെ. പി. ചന്ദ്രൻ എതങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ വന്ന് പ്പെട്ടാൽ ഓടിയെത്തി കലുഷിതമായ സാഹചര്യങ്ങളെ സ്നേഹ നിർഭരമാക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് ആ സാമാന്യ മാണ്
എ ബലറാം ,പത്നാഭൻ മാസ്റ്റർ വി ഗോവിന്ദൻ നായർ . ശങ്കരനുണ്ണി മാസ്റ്റർ പ്രിയപ്പെട്ട കെ. പി ഇവർ നയിച്ച പാതയിലൂടെ നീങ്ങാനും അവരുടെ കർമ്മ മണ്ഡലത്തെ നിലനിർത്താനും നമ്മൾ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ ഉണ്ടാവണം
കെ പി യുടെ പാവന സ്മരണക്ക് മുമ്പിൽ ആദരാജ്ഞലികൾ
ആദരവോടെ
അബ്ദുറഹിമാൻ ഇടക്കുനി
DCC ജന: സോക്രട്ടറി