കുന്ദമംഗലം : വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെ ടുപ്പിൽ UDF അധികാരത്തിൽവന്നാൽ പിണറായി സർക്കാർ പഞ്ചായ ത്തിൻ്റെ അധികാരങ്ങൾ വെട്ടി മാറ്റിയത് തിരിച്ചു നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി കെ. എം. ഷാജി പറഞ്ഞു . കുന്ദമംഗലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തുസംസാരി ക്കുകയായിരുന്നു ഷാജി
തെരഞ്ഞെടുപ്പിലെ വിജയം വ്യക്തിപരമായ ഇടപെടലുകളുടെ മാത്രം ഫലമല്ല. മുൻഗാമികളും നിലവിലെ നേതാക്കളും കഴിഞ്ഞ കാലങ്ങളിൽ ഈ നാട്ടിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ജനങ്ങളിൽ സൃഷ്ടിച്ച വിശ്വാസമാണ് ഈ വിജയത്തിന് പിന്നിലെന്ന കാര്യം മറന്ന് പോകരുതെന്ന് അദ്ദേഹം ജനപ്രതിനിധികളെ ഓർമ്മിപ്പിച്ചു. സഖാവ് ബാലന് ഖുർആൻ ഓതാൻ അറിയാമെങ്കിൽ വരികളുടെ അർത്ഥവും കൂടി പഠിക്കുന്നത് നന്നായിരിക്കുമെന്നും കണ്ണൂരിലെ ഇടത് കേന്ദ്രങ്ങളിൽ ഭാരതീയ ജനതാ പാർട്ടിക്ക് വോട്ട് കൂടിയതും സി പി എം സ്ഥാനാർ ത്ഥികൾക്ക് വോട്ടുകുറ ഞതിനെ കുറിച്ചും പഠന വിധേയമാക്കണമെന്നും ഷാജി പറഞ്ഞു നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ. മൂസ മൗലവി അധ്യക്ഷത വഹിച്ചു. . മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ, ജില്ല കമ്മറ്റി പ്രസിഡൻ്റ് എം.എ റസാഖ്മാസ്റ്റർ , യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ. പി. ഹംസമാസ്റ്റർ, ഖാലിദ് കിളിമുണ്ട, ടി.പി ചെറുപ്പ , ഒ. ഉസൈൻ പ്രസംഗിച്ചു.