
കുന്ദമംഗലം :പതിമംഗലത്ത് കാറും പിക്കപ്പുംവാനും കൂട്ടി ഇടിച്ച് 3 പേർ മരണപ്പെട്ടു. കാർ യാത്രക്കാരായ രണ്ട് പേരും പിക്കപ്പ് വാനിലെ ഡ്രൈവറും ആണ് മരണപ്പെട്ടത്.
കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27) ഇങ്ങാപ്പുഴ സ്വദേശി ഫസിൽ,വയനാട് പൊയ്തന സ്വദേശി സമീർ എന്നിവരാണ് മരണപ്പെട്ടത്.
തിങ്കൾ പുലർച്ച 2 മണിയോടെയാണ് പതിമംഗലം അങ്ങാടിക്ക് സമീപത്താണ് അപകടം നടന്നത്.കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന പിക്ക്അപ്പ് വാനിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. വാഹനത്തിനുള്ളവരെ വെട്ടി പൊളിച്ചാണ് പുറത്ത് എടുത്തത്.പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിയെ പരിക്കുകളോടെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.3 പേരും അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടു.മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് മാറ്റി
