ലസീനാ നൗഷാദിന്റെ ‘ഫ്ലോട്ടില്ല‘ കവിതാ സമാഹാരം പ്രകാശനം ചെയ്തു
മാവൂർ: മാവൂർ പാറമ്മൽ സ്വദേശി ലസീന നൗഷാദ് രചിച്ച കവിതാ സമാഹാരം ‘ഫ്ലോട്ടില്ല’ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചർ പ്രകാശനം ചെയ്തു. മാധ്യമം സീനിയർ സബ് എഡിറ്റർ ടി.എം. അബൂബക്കർ ഏറ്റുവാങ്ങി. ബുക്ക് എൻ പ്രിന്റ് പ്രസിദ്ധീകരിച്ച കവിത സമാഹാരത്തിൽ ജീവിത ഗന്ധിയായ 42 കവിതകളാണുള്ളത്. മാവൂർ പ്രസ് ഫോറത്തിൽ നടന്ന ചടങ്ങിൽ മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.സി. അനസ്, ഫൗസിയ സലാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എഴുത്തുകാരനും നിരൂപകനുമായ പി.ടി. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. ബുക്ക് എൻ പ്രിന്റ് ഡയറക്ടർ സിദ്ദീഖ് കുറ്റിക്കാട്ടൂർ സ്വാഗതവും ഗ്രന്ഥ രചയിതാവ് ല
സീന നൗഷാദ് നന്ദിയും പറഞ്ഞു. അബ്ദുള്ളക്കുട്ടി ചെറൂപ്പ, പി. അബ്ദുൽ ലത്തീഫ്,
പി.കെ അബ്ദുറഹിമാൻ പാറമ്മൽ, മുഹമ്മദ് ചക്കിക്കാവിൽ, പി.കെ. സൈനബ തുടങ്ങിയവർ സംബന്ധിച്ചു.