കുന്ദമംഗലം : കാരന്തൂർ കരുണ മെഡിക്കൽസിനടു ത്തുള്ള പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്തിൽ നിറയെ പ്ലാസ്റ്റിക്ക് കവറുകൾ നിറച്ച് ബൂത്ത് പൂട്ടിയിട്ട് പോയ ആളെയും കാത്ത് കാരന്തൂരിലെ പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത് കാത്തിരിക്കുകയാണ് . ബൂത്തിൻ്റെ ഉടമ കുന്ദമംഗലം ഗ്രാമപഞ്ചായത്താണന്നും ബൂത്തിൽ ഒഴിവാക്കപ്പെട്ട പ്ലാസ്റ്റിക്ക് എത്തിച്ച് സ്റ്റോക്ക് ചെയ്ത് പൂട്ടിട്ട് പോയവർ സംഭവം മറന്നതാ കാമെന്നും നാട്ടുകാർ പറയുന്നു. ഗ്രാമപഞ്ചായത്ത് തെരെഞ്ഞെടുപ്പ് വരെ കാരന്തൂരിൽ റോഡരികിൽ ദിവസേന ശുചീകരണ പ്രവർത്തനം നടത്തിയവർ ഇപ്പോൾ സ്ഥിരമായി വരാത്തത് കാരണം റോഡരികിൽ ചപ്പു ചവറുകൾ കുമിഞ്ഞ് കൂടുന്നുണ്ട് .