കുന്ദമംഗലം:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ കുന്ദമംഗലം യൂണിറ്റ് സമ്മേളനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി.സംജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. അശോകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. മുരളീധരൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാഞ്ചി എൻ രമേശൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം പ്രേമ കുമാരി സംഘടന റിപ്പോർട്ടും ഗിരിജ ടീച്ചർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് സി. രാധാകൃഷ്ണൻ കൈത്താങ്ങ് വിതരണം ചെയ്തു.കൃഷ്ണൻമാസ്റ്റർ,അംബുജക്ഷിഅമ്മ, കെ. സദാനന്ദൻ, ടി. ടി. ശ്രീധരൻ നായർ, സി. സോമൻ എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി വി. സുരേന്ദ്രൻ മാസ്റ്റർ സ്വാഗതവും പി എം സഹദേവൻ നന്ദിയും പറഞ്ഞു. പുതിയ വർഷത്തെ ഭാരവാഹികളായി കെ. എം അശോകൻ (പ്രസിഡന്റ്)പി. മുരളീധരൻ (സെക്രട്ടറി), എൻ. രമേശൻ (ഖജാഞ്ചി)എന്നിവരെ തെരഞ്ഞെടുത്തു.