കുന്ദമംഗലം : സാൻ്റോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനുള്ള ഒരുക്കങ്ങൾ തകൃതിയായി..
കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്രേകം തയ്യാറാക്കുന്ന ഫ്ലഡലിറ്റ് സ്റ്റേഡിയത്തിൽ
ഈ മാസം 20 ന് ആരംഭിക്കുന്ന മൽസരങ്ങൾ ഒരു മാസം നീണ്ടു നിൽക്കും
വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള 19 ടീമുകൾ മൽസരത്തിനെത്തും സ്കൂൾ മൈതാനം നിരപ്പാക്കുന്ന പ്രവൃത്തികൾ. അന്തിമഘട്ടത്തിലാണ് .3000 പേർക്കുള്ള സിആ കൃതിയിലുള്ള ഗാലറി യുടെ നിർമ്മാണം ഉടനെ ആ രം ഭി ക്കും. സ്ത്രീകൾക്ക് മാത്രമായി പിങ്ക് ഗാലറിയും സ്ഥാപിക്കും. ജില്ലയിലെ ഈ വർഷത്തെ രണ്ടാമത്തെ സെവൻസി നാണ് കുന്ദമംഗലം വേദിയാകുന്നത്..
ടൂർണമെൻ്റിൻ്റെ നടത്തിപ്പിനായി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപവത്ക്കക്കരിച്ചിട്ടുണ്ട്. . ദിവസവും രാത്രി എട്ടിന് കളി ആരംഭിക്കും.
അങ്ങാടിയുടെ ഹൃദയഭാഗത്ത് ആരംഭിച്ച സ്വാഗത സംഘം ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.. ആദ്യ ദിനത്തിൽ ബി എഫ് സി പാണ്ടിക്കാട്, സോക്കർ ഷൊർണ്ണൂരിനെ നേരിടും., അൽ മദീന ചെർപ്പുളശ്ശേരി,, എഫ് സി തൃക്കരിപ്പൂർ, ഫിഫ മഞ്ചേരി, ഫിറ്റ് വെൽ കോഴിക്കോട്,, മെഡിഗാഡ് അരിക്കോട്,, കെ എഫ് സി കാളികാവ്,, റോയൽ ട്രാവൽസ് കോഴിക്കോട്, എഫ് സി കൊണ്ടോട്ടി,, ടൗൺ ടീം അരീക്കോട്, ഇസ ഗ്രൂപ്പ് ചെർപ്പുളശ്ശേരി,, ജിം ഗാന എഫ് സി തൃശൂർ,, തുടങ്ങി പ്രമുഖ ടീമുകൾ മൽസരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു..
സാന്റോസ് , ജനറൽ സിക്രെട്ടറി എൻ മുഹ്സിൻ , ക്ലബ് മെമ്പർമാരായ പി സവാദ്, കെ.കെ ബഷീർ,, ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൗണ്ട് നിർമ്മാണം പുരോഗമിക്കുന്നത്..