മെഡിക്കൽ കോളേജ് : മുണ്ടിക്കൽ താഴം ബൈപ്പാസ് ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പെരിങ്ങൊളം സ്വദേശി ടി.എം. സതീഷ് കുമാർ (52), ഉത്തർപ്രദേശ് സ്വദേശി ശിവശങ്കർ (50) എന്നിവരാണ് മരിച്ചത്.
കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാർ, എതിർദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാർ അതിവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പാടെ തകർന്ന് എതിർവശത്തെ പറമ്പിലേക്ക് തെറിച്ചു. കാർ വലതുഭാഗത്തെ പറമ്പിലേക്ക് കയറിയ നിലയിലായിരുന്നു.
*ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ഇരുവരെയും ഉടൻ തന്നെ ടെമ്പോ ഡ്രൈവറായ ഷംസുദ്ദീൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും, ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു.മരിച്ച ടി.എം. സതീഷ് കുമാർ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. ഭാര്യ: ഷിഗില, മക്കൾ: അഭയ്, അഗ്നേയ്. ശിവശങ്കർ കുറ്റിക്കാട്ടൂർ എഡബ്ല്യുഎച്ചിന് സമീപമാണ് താമസിച്ചിരുന്നത്.
