കുന്ദമംഗലം : കോൺക്രീറ്റു പ്രവർത്തി ഒന്നാം ഘട്ടം പൂർത്തീകരിച്ച പന്തീർപാടം- വയലിൽ റോഡ് ഉൽഘാടനം ഗ്രാമ പഞ്ചായത്തു് പ്രസിഡണ്ട് സി.വി. സംജിത്ത് നിർവ്വഹിച്ചു. ഏഴാം വാർഡ് മെമ്പർ എ.സി. ആയിഷ ബി അദ്ധ്യക്ഷത വഹിച്ചു. മുൻഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളി മുണ്ട, മുൻ വാർഡ് മെമ്പർ പി. നജീബ്, യൂസഫ് കിളിമുണ്ട, സുബൈർ,അശ്റഫ് കിളിമുണ്ട, എ.കെ. ഷമീം,ടി. കബീർ,ചന്ദ്രൻ, പി. ഉസ്മാൻ എന്നിവർ സംബന്ധിച്ചു.