കുന്ദമംഗലം : ഗ്രാമപഞ്ചായത്തിലെ മൂന്ന് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പദവികളിലേക്കുള്ള നടപടികൾ പൂർത്തീകരിച്ചു. ആരോഗ്യ -വിദ്യാഭ്യാസ ചെയർ പേഴ്സണായി മുസ്ലീം ലീഗിലെ ശ്രീബ ( വാർഡ് 16 പൈങ്ങോട്ട് പുറം ) , ക്ഷേമകാര്യ ചെയർമാനായി മുസ്ലിംലീഗിലെ എം. ബാബുമോൻ ( വാർഡ് 24 പന്തീർ പാടം ) , വികസനം കോൺഗ്രസിലെ ടി. കെ. ഹിതേഷ് കുമാർ ( വാർഡ് 2 പടനിലം ) തിരഞ്ഞെടുക്കപെട്ടു. വരണാധികാരി പി. ഷാജിതിരഞ്ഞുടുപ്പ് നടപടികൾ പൂർത്തീകരിച്ചു