കുന്ദമംഗലം : സാൻഡോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുന്നമംഗലം ജനുവരി 20 ന് കുന്ദമംഗലം ഹെയർ സെക്കന്ററി സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് സീസൺ ഫോർ ഉദ്ഘാടനം നിർവഹിക്കുവാൻ പ്രശസ്ത ചാരിറ്റി പ്രവർത്തകനും ചെമ്മണ്ണൂർ ഗ്രൂപ്പ് ചെയർമാനുമായ ബോച്ചെ (ഡോക്ടർ ബോബി ചെമ്മണ്ണൂർ) എത്തിച്ചേരുമെന്ന് സാൻഡോസ് ജനറൽ കൺവീനർ മുഹ്സിൻ ഭൂപതി അറിയിച്ചു.
“കളികളറാക്കാൻ ബോച്ചെ” എന്ന നാമധേയത്തിൽ ആണ് ബൊചെയെ വരവേൽക്കാൻ സാന്റോസ് ക്ളബ് അംഗങ്ങങ്ങളും മറ്റ് അണിയറപ്രവർത്തകരും സംവിധാനം ഒരുക്കുന്നത്.
ബാൻഡ്മേളം, ചെണ്ടമേളം തുടങ്ങി വർണഭമായ അകമ്പടിയോടെ ബോചെയെയും മറ്റ് വീശിഷ്ട്ടാതിഥികളെയും ബസ്റ്റാന്റ് പരിസരത്ത് നിന്ന് ഗ്രൗണ്ടിലേക്ക് ആനയിക്കും.
ഉൽഘടന മത്സരത്തിൽ BFC പാണ്ടിക്കാട് ഷൊർണൂർ സോക്കറുമായാണ് ആദ്യ മത്സരം.
ജനുവരി 20 മുതൽ ഫെബ്രുവരി 10 വരെയാണ് മലസരങ്ങൾ.
ടൂർണമെന്റ് ന്റെ ഭാഗമായി ജനുവരി 19 ന് സംഘടിപ്പിക്കുന്ന വിളംബര ജാഥയിൽ കുന്നമംഗലത്തെയും പ്രതേശത്തെയും നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും നിരവധി പ്രാദേശിക ക്ലബുകളും ജാഥയിൽ അണിനിരക്കും.