കുന്ദമംഗലം : കാരന്തൂർ കരുണ മെഡിക്കൽസിനടു ത്തുള്ള പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്തിൽ നിറയെ പ്ലാസ്റ്റിക്ക് കവറുകൾ നിറച്ച് ബൂത്ത് പൂട്ടിയിട്ട് പോയ ആളെയും കാത്ത് കാരന്തൂരിലെ പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത് കാത്തിരിക്കുകയാണ് . എന്ന വാർത്ത നൽകിയ മാക്കൂട്ടം ന്യൂസ് വാർത്തക്ക് പരിഹാരമായി. വാർത്ത കണ്ട കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീബ്ര പുൽക്കുന്നുമ്മൽ ഹരിത കർമ്മസേനാ അംഗങ്ങൾക്ക് നിർദേശം നൽകിയതിനെ തുടർന്ന് ഇന്ന് രാവിലെ ഗ്രാമപഞ്ചാ ത്തിൻ്റെ വാഹന ത്തിൽ എത്തി യ ഹരിത കർമ്മ സേനാംഗങ്ങൾ പഴകിയ പ്ലാസ്റ്റിക്ക് കവറുകൾ നീക്കം ചെയ്തു