കോഴിക്കോട് : മുസ്ലീംലീഗ് നേതാവ് ഒ . സലീമിനെ 2015 ലെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശ വുമായി ബന്ധപെട്ട് അന്നത്തേ സി.ഐ രാജുവിൻ്റെ നേതൃത്വ ത്തിൽ പോലീസ് കസ്റ്റഡി യിലെടുക്കുകയും മർദ്ധിക്കുക യും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി കൈ കൊള്ളണമെന്ന ഹബീബ് കാരന്തൂർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി ഡി.ജി.പി ക്ക് കൈമാറിയ പരാതി ഡി.ജി.പികോഴിക്കോട് അസി: പോലീസ് കമ്മീഷണർ ഹരിപ്രസാദിന് കൈമാറുകയും പരാതി ക്കാരനെ ചേവായൂർ അസി : പോലീസ് കമ്മീഷണറു ടെ ഓഫീസിലേക്ക് വിളിച്ചു വരുത്തി മൊയി എടുത്തു. വരും ദിവസം മർദ്ദനമേറ്റ സലീമിൽ നിന്നും മൊയി എടുക്കും . സി.ഐ. രാജു ഇപ്പോൾ സർവ്വീസിൽ ഇല്ല . കുന്ദംകുളം പോലീസ് കസ്റ്റഡി മർദ്ദനത്തേ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തെ പോലെ സമാന രീതിയിലുള്ള പോലീസ് മർദ്ദന കേസുകളും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി കൈ കൊള്ളണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം