കുന്ദമംഗലം : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം സംസ്ഥാന ഭരണമാറ്റത്തിൻ്റെ പ്രതിഫലനമാകും. പാണക്കാട് സയ്യിദ് മുഈനലിതങ്ങൾ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം സംസ്ഥന ഭരണ മാറ്റത്തിൻ്റെ പ്രതിഫലനമായിരിക്കുമെന്നും, യു.ഡി. എ ഫ് വോവോട്ടുകൾ ഭിന്നിപ്പിക്കാനുള്ളഎൽ.ഡി.എഫ് കുതന്ത്രങ്ങൾ കരുതിയിരിക്കണമെന്നും തങ്ങൾ പറഞ്ഞു. കുരുവട്ടൂർ പഞ്ചായത്ത് ഏഴാം വാർഡ് യു.ഡി.എഫ് മെഗാ കുടുംബ സംഗമം പണ്ടാരപ്പറമ്പ് കടവിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കയിൽ ഹനീഫ അദ്ധ്യക്ഷം വഹിച്ചു. സി. ജാഫർ സാദിഖ്, എൻ. സുബ്രമണ്യൻ,ഒ.പി. നസീർ, ഖാലിദ് കിളിമുണ്ട, സമദ് മാസ്റ്റർ, റഷീദ് കോണോട്ട്, ശശികല, ഒ.മുസ്തഫ, അഡ്വ.പി.പി. സാലിം സ്ഥാനാർത്ഥികളായ സീന, എ.കെ. ഷൗക്കത്ത്, ഖാദർ മാസ്റ്റർ, മനോജ് കുമാർ, സന്തോഷ് കുമാർ, സരിത.വി. അജിഷ , റഹ്മത്ത് പ്രസംഗിച്ചു