ഹബീബ്കാരന്തൂർ

കോഴിക്കോട് : അടുത്തവർഷത്തെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾക്ക് കോഴിക്കോട് ജില്ലയിൽ സെപ്റ്റംബർ 2 ന് തുടക്കമാകും . പഠന ക്ലാസ്സുകളുടെ
ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് താമരശ്ശേരി പരപ്പൻപൊയിൽ ഹൈലാന്റ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിക്കും. ചടങ്ങിൽ ഡോ: എം കെ മുനീർ എംഎൽഎ, ലിന്റോ ജോസഫ് എംഎൽഎ, അഡ്വ: പിടിഎ റഹീം എംഎൽഎ, ഹജ്ജ് കമ്മിറ്റി മെമ്പർ ഉമ്മർ ഫൈസി മുക്കം തുടങ്ങി ജനപ്രതിനിധികളും ഹജ്ജ് കമ്മിറ്റി ഒഫീഷ്യൽസും പങ്കെടുക്കും. ക്ലാസുകൾക്ക് സ്റ്റേറ്റ് ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ പി കെ ബാപ്പു ഹാജി, ജില്ലാ ട്രെയിനിങ് ഓർഗനൈസർ നൗഫൽ മങ്ങാട്, മാസ്റ്റർ ട്രെയിനർ യു.പി അബ്ദുൽ ഹമീദ് എന്നിവർ നേതൃത്വം നൽകും.
കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിൽ നിന്നും 2026 വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരും കാത്തിരിപ്പ് പട്ടികയിൽ 1 മുതൽ 6000 വരെയുള്ളവരു മാണ് ക്ലാസിൽ പങ്കെടുക്കേണ്ടത്.
തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാങ്കേതിക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റിയുടെ മണ്ഡലം ട്രെയിനിങ് ഓർഗനൈസർമാരുമായി ബന്ധപ്പെടാം.
ബേപ്പൂർ : പി വി ശാഹുൽ ഹമീദ് – 9447539585
കോഴിക്കോട് നോർത്ത് , സൗത്ത് : ടി അബ്ദുൽ സലീം – 9847144843, എലത്തൂർ : ഇബ്രാഹിം – 9961848082, കുന്നമംഗലം : ടി.വി അബ്ദുറഹിമാൻ – 7558930263, കൊടുവള്ളി: എൻ. പി സൈതലവി – 9495858962, തിരുവമ്പാടി : അബു ഹാജി മയൂരി – 9495636426, ബാലുശ്ശേരി : ഇ. അഹമ്മദ് – 9495050706, കൊയിലാണ്ടി : പി സി നൗഫൽ – 9447274882
പേരാമ്പ്ര : ഇബ്രാഹിം കുട്ടി – 8606128142, കുറ്റ്യാടി : എൻ. മുഹമ്മദലി – 9020710010, നാദാപുരം : കെ സി മുഹമ്മദലി – 8547580616, വടകര : സി എച്ച് ഹാഷിം – 9745903090