
കുന്ദമംഗലം: നവീകരിച്ച കുന്ദമംഗലം പ്രസ് ക്ലബ് അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ബഷീർ പുതുക്കുടി അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി , ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ, ജില്ല പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്. വാർഡ് മെമ്പർ പി. കൗലത്ത്, ഷാജി കാരന്തൂർ, സി.വി സംജിത്ത്, അരിയിൽ മൊയ്തീൻ ഹാജി, ജനാർദ്ദനൻ കളരിക്കണ്ടി, ഹബീബ് കാരന്തൂർ , അഡ്വ: ചാത്തുകുട്ടി , മെഹബൂബ് കുറ്റിക്കാട്ടൂർ , എം.ബാബു മോൻ , അക്ബർഷാ , റിഷാൽ അരിയിൽ , സർവ്വദമനൻ കുന്ദമംഗലം എന്നിവർ പ്രസംഗിച്ചു.
