കുന്ദമംഗലം ;കാരന്തൂരിലെ mec7 വ്യായാമക്കൂട്ടായ്മ കുന്ദമംഗലം ഹൗസിങ്ങ് സ്വാസൈറ്റിസിൽവർജൂബിലി ഹാളിൽ ഓണാഘോഷം 2025 സംഘടിപ്പിച്ചു. ഫിലിം ആർട്ടിസ്റ്റും mec 7അംഗവുമായ വിജയൻ കാരന്തുർ ഉദ്ഘാടനം ചെയ്തു. ടി.എം സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺ അസ്സയിൻ ഹാജിയെ ചടങ്ങിൽ ആദരിച്ചു. അഡ്വ :അബൂബക്കർ, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ബഷീർ പാടാളിയിൽ, ടി. ഹാരിസ് ,കോയ കുന്ദമംഗലം ആശംസകൾ അർപ്പിച്ചു വിവിധ മത്സരത്തിൽ ലത്തീഫ് ഹാജി, സജീന്ദ്രൻ, എം ടി ഉസ്സൈൻ ഹാജി വിജയികളായി കോ -ഓഡിനേറ്റർ ഹബീബ് കാരന്തുർ സ്വാഗതവും ബി. ശങ്കർ നന്ദിയും പറഞ്ഞു. ഓണസദ്യക്ക് ശേഷം പരിപാടി 3മണിക്ക് അവസാനിച്ചു.
