കുന്ദമംഗലം ഹൈസ്കൂളിൽ 1975 ൽ എസ് എസ് എൽ സി പൂർത്തിയാക്കിയ വരുടെ അൻപതാം വാർഷിക സതീർഥ്യ സംഗമം കാക്കാടം പൊയിലിലെ റിസോർട്ടിൽ വെച്ച് നടന്നു .ഉഷാകരൻ സ്വാഗതം പറഞ്ഞു. മോഹൻദാസ് മേലെടത്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നമംഗലം ബ്ലോക്ക് മെമ്പർ ശിവദാസൻ പരിപാടികൾ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. സദാനന്ദൻ, രവീന്ദ്രനാധ്, ഉണ്ണികൃഷ്ണൻ, പ്രമീള, ഗോപാലകൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു.
സഹപാഠികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുന്നമംഗലം കളിയരങ്ങിന്റെ “വൃദ്ധ വൃക്ഷങ്ങൾ ” എന്ന നാടകം അരങ്ങേറി . യു വി ശശിയുടെ നന്ദി പ്രകടനത്തോടെ പരിപാടികൾ സമാപിച്ചു
