കുന്ദoഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലo യൂനിറ്റ് പ്രവർത്തക സംഗമം നടത്തി. ചെത്ത് കടവ്, വരട്ട്യാക്ക്, മിനി ചാത്തങ്കാവ്, ഭാഗങ്ങളിൽ നിന്ന് പുതുതായി സംഘടനയിലേക്ക് അംഗത്വമെടുത്തവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. കെ വി വി ഇ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന നീക്കത്തിൽ നിന്നും, ബന്ധപ്പെട്ട വർപിൻമാറണമെന്നും, ഏറെ പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖലയെ പരിപോഷിപ്പിക്കുവാൻ ആവിശ്യമായ നടപടികൾക്ക് സർക്കാർ മുൻഗണന നൽകണമെന്നും അദ് ദേഹം പറഞ്ഞു
യൂനിറ്റ് പ്രസിഡണ്ട് എം ബാബുമോൻ അധ്യക്ഷത വഹിച്ചു. എം ജയശങ്കർ, എൻ വിനോദ് കുമാർ, സുനിൽ കണ്ണോറ, എൻ പി തൻവീർ, എം കെ റഫീഖ്, കെ സജീവ്, ടി സുമോദ്, ടി വി ഹാരിസ്, കെ പി അബ്ദുൽ നാസർ, എം പി അശോകൻ,സിടി ജനാർദ്ദനൻ,ടികെ അബ്ദുൽ റസാക്,ടി ജിനി ലേഷ്, നിമ്മി സജി, ഒ പി ഭാസ്ക്കരൻ, ആനി സ് നെൽസൺ, എന്നിവർ സംസാരിച്ചു.
