ചാത്തമംഗലം : മേട ചൂടിന് ആശ്വാസമായി എംവിആർ ചാരിറ്റബിൾ സൊസൈറ്റി ദിവസവും ആയിരം പേർക്ക് സൗജന്യ മായി സംഭാര വിതരണം ചെയ്യുന്നത് ശ്രദ്ധേയമായി . ചൂലൂർ എം വി ആർ ക്യാൻസർ സെന്ററിനടുത്ത് ചൂലൂര് അങ്ങാടിയിയിലാണ് എല്ലാ ദിവസവും ആയിരം പേർക് സൗജന്യമായി സംഭാരം നൽകിവരുന്നത്. എംവിആർ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ അഷ്റഫ് മണക്കടവ് കൺവീനർ അഡ്വക്കറ്റ് ബബിത ട്രഷറർ സൈറാബാനു മറ്റു ഭാരവാഹികളായ പ്രസീത ഫാത്തിമ ഫർഹാന സൗമ്യ ഷീബ മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഭാര വിതരണം നടക്കുന്നത് . ഇതിന് പിന്തുണയുമായി സാമൂഹ്യപ്രവർത്തകരായ കായക്കൽ അശ്റഫ് അബ്ദുൽ അസീസ് എന്നിവരും കൂട്ടിനുണ്ട് ഇന്നത്തെ സംഭാര വിതരണം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി നിർവ്വഹി ച്ചു. സിപി ശിഹാബ് , കെ കെ ഷമീൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു
