കുന്ദമംഗലം : ജില്ലാ വനിതാ ലീഗ് പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാമ്പയിൻ,ലഹരി ക്കെതിരെ അമ്മ സദസ്സിൻറെ ഭാഗമായി ഏഴാം വാർഡു വനിതാ ലീഗ് സംഘടിപ്പിച്ച പരിപാടി സംസ്ഥാന മുസ്ലീം ലീഗ് കൗൺസിലർ ഖാലിദ് കിളിമുണ്ട ഉൽഘാടനം ചെയ്തു – സുഹൈല മൻസൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ലീഗ് ട്രഷറർ എ.പി. സഫിയ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ട്രയിനർ പി.കെ.എം. അനസ്, സീനിയർ സിവിൽ എക്സൈസ് ഓഫീസർ സുജിത്ത് എൻ. എന്നിവർ ക്ലാസ്സെടുത്തു -അരിയിൽ മൊയ്തീൻ ഹാജി, സി. പി. -ശിഹാബ്, ഷമീന വെള്ളക്കാട്ട്, മുഹസിന-സി പി.വി.പി. അബൂബക്കർ, കെ. മൊയ്തീൻ, ഷമീം മൂന്നു കണ്ടത്തിൽ, കെ.ടി.സി. ബഷീർ,ടി.കെ. സൗദ പ്രസംഗിച്ചു. നൂറോളം അമ്മമാർ പങ്കെടുത്ത കാമ്പയിനു് , എ.പി. സീനത്ത്,, ജസ്ന , സുലൈഖ, നസീബ പി.കെ., ടി.പി. സാബിറ , മുനീറ, ടി. എന്നിവർ നേതൃത്വം നൽകി.
