ഹബീബ് കാരന്തൂർ

കോഴിക്കോട് : സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള 2024 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവർഡ് കണ്ണൂർ ചട്ടുകപ്പാറ സ്വദേശി കെ. ദേവിക്ക്.
കാൽലക്ഷം രൂപയും പ്രശസ്തി പത്രവും മെമെൻ്റോയുമടങ്ങിയ അവാർഡ് ഏപ്രിൽ 27 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും.
സാംസ്ക്കാരിക പ്രവർത്തകനും അധ്യാപകനുമായ എ. ഹരിദാസൻ, മുതിർന്ന മാധ്യമ പ്രവർത്തകരായ കെ. മോഹൻദാസ്, സർവ്വദമനൻ കുന്ദമംഗലം,ഗൃഹലക്ഷ്മി വേദി ഭാരവാഹി സീനാഭായ് ടീച്ചർ, ട്രസ്റ്റ് ജനറൽ കൺവീനർ പി. ശിവപ്രസാദ് എന്നീ ജൂറികളാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.