കുന്ദമംഗലം : ഗ്രാമപഞ്ചായത്ത് വാർഡ് 8 വാർഡ് ഗ്രാമോത്സവം തലമുറസംഗമത്തേടെ ആരംഭിച്ചു ഏപ്രിൽ 6 മുതൽ 29 വരെ വാർഡിന്റെ വിവിധ ഭാഗത്തുവെച്ചാണ് പരിപാടികൾ നടക്കുന്നത് സിന്ദൂർ ബാപ്പുഹാജിയുടെ വീട്ടിൽ വെച്ച് നടന്ന തലമുറ സംഗമം കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ കെ കെ സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ പി കൗലത്ത്, പി കെ ബാപ്പു ഹാജി, കെ സി ബഷീർ, ശ്രീരാജ് പി, ചന്ദ്രൻ എം, അബ്ദുറഹിമാൻ, കൃഷ്ണൻകുട്ടിനായർ, ഐമുഹമ്മദ് കോയ, വി കെ ഷൈജു, അസ്‌ലം പി, ഗിരിജ, സുമയ്യ, ഭരതൻ, അബ്ദുറഹിമൻകുട്ടി, ശേഖരൻ, മണിരാജ് തുടങ്ങിയവർ സംസാരിച്ചു.
