കുന്ദമംഗലം :പതിമംഗലം മെക് സെവൻ ഹെൽത്ത് ക്ലബ് നൂറാം ദിന പരിശീലനവും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം കുന്നമംഗലം നിയോജകമണ്ഡലം എം.എൽ.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു.മുതിർന്ന അംഗങ്ങൾക്കുള്ള ആദരവ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി നിർവഹിച്ചു. മെക് സെവൻ സോൺ 2 കോഡിനേറ്റർ നിയാസ് ഏകരൂർ മുഖ്യപ്രഭാഷണം നടത്തി. റഷീദ് മുറിയനാൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു കൊടുത്തു. നാസർ കളരിക്കണ്ടി,മുഹമ്മദ്,അഷ്റഫ് മാസ്റ്റർ, ഹബീബ് കാരന്തൂർ, ലത്തീഫ് ആരാമ്പ്രം അക്ബർ ഷാ കുന്നമംഗലം, സഹദേവൻ കുന്നമംഗലം, റസാഖ് വി. പി, മുനീർ. പി.എന്നിവർ സംസാരിച്ചു കെ. പി ഖാലിദ് അധ്യക്ഷതവഹിച്ച യോഗത്തിൽ സുനീർ അഹമ്മദ് സ്വാഗതവും അഷ്റഫ് എ പി നന്ദിയും പറഞ്ഞു.
