കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്തിന്റെ വാട്ടര്‍ എ.ടി.എം ഇ.ടി മുഹമ്മദ് ബഷീർ എം. പി നാടിന് സമർപ്പിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതിനടപ്പിലാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലയിലെ ആദ്യത്തെ വാട്ടർ എ.ടി.എം ആണ് ജനങ്ങൾക്ക് തുറന്ന് നൽകിയത്.
കേരളത്തിൽ പല ജില്ലകളിലും വാട്ടർ എ.ടി.എം ഉണ്ടെങ്കിലും പണമിടാക്കിയാണ് പ്രവർത്തിക്കുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായി സൗജന്യമായി 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുന്നത് രീതിയിലാണ് വാട്ടര്‍ എ.ടി.എം സ്വീകരിച്ചിട്ടുള്ളത്.
ആധുനിക രീതിയിലുള്ള ഫിൽട്ടർ സംവിധാനമാണ് സജ്ജീകരിച്ച എ.ടി.എമ്മിൽ തണുത്ത വെള്ളവും നോർമൽ വെള്ളവും ലഭ്യമാണ്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ മുഖ്യ അതിഥിയായി.ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് വികസനകാര്യ ചെയര്‍മാന്‍ എന്‍.അബൂബക്കര്‍,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍ പേഴ്‌സണ്‍ എം.കെ നദീറ,മുൻ എം.എൽ.എ യു.സി രാമൻ,വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ,പി.കേള് കുട്ടി,എം.പി ഹംസ മാസ്റ്റർ,ഖാലിദ് കിളിമുണ്ട , സുധീഷ് കുരികത്തൂർ,തളത്തിൽ ചക്രയുധൻ,അരിയിൽ മൊയ്‌ദീൻ ഹാജി,ഒ.ഉസ്സൈൻ,എ.കെ ഷൌക്കത്ത്,,എം.ബാബുമോൻ,പി.കെ ബാപ്പു ഹാജി,അൻവർ സാദത്ത്,ജുനൈദ് പെരിങ്ങളം,
എം.ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഷിയോ ലാല്‍ നന്ദി പറഞ്ഞു

