കുന്ദമംഗലം: റമദാൻ മാസം കാരന്തൂർ ടൗൺ മസ്ജിദിൽ നോമ്പു തുറക്കാൻ എത്തുന്ന നൂറുകണ ക്കിന് ആളുകൾക്ക് വിത്യസ്ഥങ്ങളായ ജൂസുകൾ സൗജന്യ മായി ഒരുക്കി മെഹബൂബ് കാരന്തൂർ ശ്രദ്ധേയനാകുന്നു. കാരന്തൂർ ടൗൺ മസ്ജിദ് പരിസരത്താണ് ഓരോ ദിവസവും വിവിധ ഫ്രൂട്ട്സ് ജൂസ് നൂറോളം പേർക്ക് കുടിക്കാനു ള്ളതുമായി മെഹബൂബ് എത്തുന്നത് .
അഞ്ച് വർഷം മുമ്പ് പിതാവും കാരന്തൂർ മഹല്ല് പ്രസിഡണ്ടുമായ എൻ. ബീരാൻ ഹാജി വേനൽ കാലത്ത് സൗജന്യമായി വീടുകളിൽ കൂടി വെള്ളം നൽകി വരുന്നതിന്റെ രീതി കണ്ട് പഠിച്ചാണ് മെഹബൂബി ന് ഈ ആശയം ഉദിച്ചത് . യാത്രക്കാരായ ഒട്ടനവധി ആളുകൾക്ക് ഉപകാര പ്രദമാണ്. മെഹബൂബ് റമദാനിൽ നോമ്പ് തുറക്ക് ജൂസ് വിതരണം ആരംഭിച്ചിട്ട് അഞ്ച് വർഷമായി .