കുന്ദമംഗലം: 2019 മുതൽ 2024 വരെ തൃശൂരി ൽ നിന്നും ലോക്‌സഭയിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപിനെ കാന്തപുരം അബൂബക്കർ മുസ്ല്യാർ കാരന്തൂർ സുന്നിമർക്കസിലേക്ക് ഇഫ്ത്താറി നായി ക്ഷണിക്കുകയും അദ്ദേഹം എത്തിചേരുകയും ചെയ്തു. മുൻ തൃശൂർ ഡിസി സി പ്രസിഡണ്ടും മുൻ എം.എൽ.എ കൂടിയായ ടി.എൻ പ്രതാപൻ ( 64 ) 40 വർഷമായി റമദാൻ നോമ്പ് സ്ഥിരമായി അനുഷ്ടിച്ചു വരുന്നതായും പുലർച്ചേ ലഘുഭക്ഷണം കഴിച്ച് നോമ്പ് അനുഷ്ഠിച്ച് വൈകീട്ട് നോമ്പു തുറന്നു കഴിഞ്ഞാൽ വെജിറ്റേറി യൻ ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ടി.എൻ പ്രതാപൻ കുന്ദമംഗല ത്തെ മീഡിയ ടീമിനും കാന്തപുരം ഉസ്താതി നൊപ്പം ഫോട്ടോ പോസ് ചെയ്താണ് മടങ്ങിയത്
