കുന്ദമംഗലം:ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപാരികളുടെ സഹായം ഏറെ മഹത്തരമാണെന്ന് പിടിഎ റഹീം എം എൽ എ പറഞ്ഞു. അപ്രതീക്ഷിതമായെത്തുന്ന ദുരന്തങ്ങളിലും, മഹാവ്യാധികളിലും എല്ലാം നഷ്ടപ്പെട്ട് പകച്ചു നിൽക്കുന്നവരെ ചേർത്തു പിടിക്കുന്ന വ്യാപാരികളുടെ പ്രവർത്തനം മാത്യകാ പര മാണെന്നും അദ് ദേഹം പറഞ്ഞു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് കമ്മറ്റി സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരെഞ്ഞെടുത്ത പി കെ ബാപ്പു ഹാജിക്കും, ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബു മോനും നൽകിയ സ്വീകരണവും, നവീകരിച്ച വ്യാപാരഭവൻ സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ് ദേഹം, എം ബാബുമോൻ അധ്യക്ഷത വഹിച്ചു, പി കെ ബാപ്പു ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ, പി ജയശങ്കർ, എൻ വിന്നോദ് കുമാർ, സി വി സംജിത്ത്, ഒ ഉസൈൻ, ടി പി സുരേഷ്, ബഷീർ പുതുക്കുടി, സുനിൽ കണ്ണോറ, എൻ പി തൻവീർ, ടി സി സുമോദ്, എം പി മൂസ, കെ സജീവൻ, ടി വി ഹാരിസ്, എം കെ റഫീഖ്, നിമ്മി സജി, കെ പി സജീന്ദ്രൻ, ടി ജിനിലേഷ്, ആലിസ് നെൽസൺ, എന്നിവർ സംസാരിച്ചു.
