കുന്ദമംഗലം : എല്ലാ കലകൾക്കും മതസൗഹാർദ്ദവും മാനുഷിക മൂല്യങ്ങളും ഊട്ടിയുറപ്പിച്ച ചരിത്രമാണുള്ളതെന്ന് മാപ്പിളപ്പാട്ട് ഗവേഷകനും നിരൂപകനുമായ ഫൈസൽ എളേറ്റിൽ പറഞ്ഞു. കാലുഷ്യങ്ങൾ നിറഞ്ഞ പുതിയ കാലത്ത് കലാകാരൻമാർക്കും സാഹിത്യകാരന്മാർക്കും സാമൂഹികമായ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കലോൽത്സവം, ശാസ്ത്രോത്സവം, കായിക മേള എന്നിവയിലെ ഉപജില്ലാ ജില്ലാ മേളകളിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ. പോൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു എം.പി ടി എ പ്രസിഡണ്ട് ടി.കെ സൗദ, കെ.സി. പരീക്കുട്ടി, എ. ശാലിമോൾ, ആർ.കെ മുഹമ്മദ് സിനാൻ, ഒ.കെ സൗദാബീവി, യൂസുഫ്. കെ, എൻ.പി മുഹമ്മദ് അഫ്സൽ പ്രസംഗിച്ചു. പ്രധാനാധ്യാപകൻ ഇ. അബ്ദുൽ ജലീൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എം.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.